Latest NewsIndia

സിബിഐ പഴയ ‘കൂട്ടിലിട്ട തത്തയല്ല’ : സ്വതന്ത്രമായി പ്രവർത്തിക്കാൻ അവർക്ക് സാധിക്കുന്നുണ്ടെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു

ന്യൂഡൽഹി: ദേശീയ അന്വേഷണ ഏജൻസിയായ സിബിഐ പഴയപോലെ കൂട്ടിലിട്ട തത്തയല്ലെന്ന് കേന്ദ്ര മന്ത്രി കിരൺ റിജിജു. സത്യസന്ധമായി, ആരെയും ഭയപ്പെടാതെ ജോലി ചെയ്യാൻ സിബിഐ ഉദ്യോഗസ്ഥർക്ക് സാധിക്കുന്നുണ്ടന്ന് അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയിലെ ഏറ്റവും വലിയ ക്രിമിനൽ കേസന്വേഷണ സംഘടനയ്ക്ക് സർക്കാർ സകലവിധ പിന്തുണകളും നൽകുന്നുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു. യുപിഎ സർക്കാരിന്റെ ഭരണകാലത്ത്, സത്യസന്ധരായ സിബിഐ ഉദ്യോഗസ്ഥർ നേരിട്ട പല വെല്ലുവിളികളും ഇന്നില്ലെന്നും, അവർക്ക് പൂർണ്ണമായും പ്രവർത്തന സ്വാതന്ത്ര്യം മോദി സർക്കാർ ഉറപ്പു വരുത്തുന്നുണ്ടെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

സിബിഐ അന്വേഷണ ഉദ്യോഗസ്ഥന്മാരുടെ യോഗം ചരിത്രത്തിലാദ്യമായി വിളിച്ചു ചേർത്തതും കിരൺ റിജിജുവാണ്. ട്വിറ്ററിൽ, ഈ യോഗത്തിന്റെ വീഡിയോയും അദ്ദേഹം പങ്കുവച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button