KozhikodeKeralaNattuvarthaLatest NewsNews

വിവാഹ ഫോട്ടോഷൂട്ടിനിടെ ദമ്പതികൾ പുഴയിൽ വീണു: നവവരന്‍ മുങ്ങിമരിച്ചു

കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടിപ്പുഴയിൽ വിവാഹ ഫോട്ടോഷൂട്ടിനിടെ നവവരൻ മുങ്ങി മരിച്ചു. ഫോട്ടോഷൂട്ടിനിടെ കുറ്റ്യാടി ജാനകിക്കാട് പുഴയിൽ ഒഴുക്കിൽപ്പെട്ട കടിയങ്ങാട് പാലേരി സ്വദേശി രജിൻലാൽ (28) ആണ് മരിച്ചത്. ഒഴുക്കിൽപ്പെട്ട രജിൻലാലിന്‍റെ ഭാര്യയെ രക്ഷപ്പെടുത്തി. യുവതിയെ ഉടൻതന്നെ മലബാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മാർച്ച് 14നായിരുന്നു ഇവരുടെ വിവാഹം. തുടർന്ന്, വിവാഹ ഫോട്ടോഷൂട്ടിനായ് ജാനകിക്കാട് ഭാഗത്ത് കുറ്റ്യാടിപുഴയുടെ ചവറം മൂഴിയിൽ എത്തിയതായിരുന്നു ദമ്പതികൾ. ഒഴുക്കിൽപ്പെട്ട ഇരുവരെയും ഒപ്പമുണ്ടായിരുന്നവരും നാട്ടുകാരും ചേർന്ന് കരയ്‌ക്കെത്തിച്ചു.

പ്രധാനമന്ത്രി മോദിക്ക് ഞങ്ങളെ രക്ഷിക്കാനാവും, ഞങ്ങളുടെ മാതൃരാജ്യമാണ്, സഹായിക്കണം: ശ്രീലങ്കൻ പ്രതിപക്ഷ നേതാവ്

ഉടൻതന്നെ ദമ്പതികളെ പത്തിരിക്കരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും യുവാവിന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. പുഴക്കരയിൽ നിന്ന് ഫോട്ടോയെടുക്കുന്നതിനിടെ ഇരുവരും കാൽവഴുതി പുഴയിൽ വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button