Latest NewsNewsIndia

രാജ്യത്ത് തൊഴില്‍ പ്രതിസന്ധി കുറയുന്നു, കേരളത്തില്‍ തൊഴിലില്ലായ്മ കൂടുന്നു : പഠന റിപ്പോര്‍ട്ട്

ഡല്‍ഹി: രാജ്യത്ത് തൊഴിലില്ലായ്മ കുറയുന്നതായി റിപ്പോര്‍ട്ട്. സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കണോമിയുടെ പ്രതിമാസ ടൈംസീരിയസ് ഡാറ്റ നടത്തിയ പഠനത്തിലാണ് ഇതുസംബന്ധിച്ച് പഠന റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.

Read Also : പെട്രോള്‍-ഡീസല്‍ വില വര്‍ദ്ധിക്കുമ്പോഴും ഇന്ധന നികുതി കുറയ്ക്കില്ലെന്ന വാശിയില്‍ പിണറായി സര്‍ക്കാര്‍

2022 ഫെബ്രുവരിയില്‍ ഇന്ത്യയിലെ മൊത്തത്തിലുള്ള തൊഴിലില്ലായ്മ നിരക്ക് 8.10 ശതമാനമായിരുന്നു. മാര്‍ച്ച് മാസത്തില്‍ ഇത്, 7.6 ശതമാനമായും ഏപ്രില്‍ രണ്ടിന് 7.5 ശതമാനമായും കുറഞ്ഞു, നഗരങ്ങളിലെ തൊഴിലില്ലായ്മ നിരക്ക് 8.5 ശതമാനവും, ഗ്രാമങ്ങളില്‍ 7.1 ശതമാനവുമാണെന്ന് കണക്കുകള്‍ പറയുന്നു.

സിഎംഐഇയുടെ കണക്കുകള്‍ പ്രകാരം, മാര്‍ച്ചിലെ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്ക് ഹരിയാനയിലായിരുന്നു. 26.7 ശതമാനമായിരുന്നു ഹരിയാനയിലെ തൊഴിലില്ലായ്മ നിരക്ക്. രാജസ്ഥാനിലും ജമ്മു കശ്മീരിലും 25 ശതമാനവും, ബിഹാറില്‍ 14.4 ശതമാനവും, ത്രിപുരയില്‍ 14.1 ശതമാനവും, പശ്ചിമ ബംഗാളില്‍ 5.6 ശതമാനവുമാണ് തൊഴില്ലായ്മ നിരക്ക് എന്ന് സിഎംഐഇ കണക്കുകള്‍ പറയുന്നു.

എന്നാല്‍, ഈ വര്‍ഷം ജനുവരിയെയും ഫെബ്രുവരിയെയും അപേക്ഷിച്ച് മാര്‍ച്ചായപ്പോഴേക്കും കേരളത്തിലെ തൊഴിലില്ലായ്മ നിരക്ക് കൂടിയതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ജനുവരിയിലും ഫെബ്രുവരിയിലും 5 ശതമാനമായിരുന്നു കേരളത്തിലെ തൊഴില്ലായ്മ നിരക്കെങ്കില്‍, മാര്‍ച്ചില്‍ ഇത് 6.7 ശതമാനമായി വര്‍ദ്ധിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button