KeralaLatest NewsNews

നേപ്പാളിൽ നിന്ന് കേരളത്തിലേയ്ക്ക് : പരീക്ഷാ ചൂടിൽ പത്താം ക്ലാസുകാരി സീതാകുമാരി

ഗൂർഖ ജോലിക്കായാണ് സീതകുമാരിയുടെ കുടുംബം കേരളത്തിൽ എത്തിയത്.

 കോട്ടയം :  ഏപ്രിൽ 29 വരെനടക്കുന്ന എസ്എസ്എൽസി പരീക്ഷയുടെ ചൂടിലാണ് നേപ്പാൾ സ്വദേശികളായ ലാലു ഷാഹി – മെട്ടു ദേവി ഷാഹി ദമ്പതികളുടെ മൂത്ത മകളായ സീതാകുമാരി ഷാഹി. നെടുംകുന്നം സെന്റ് തെരേസാസ് ഗേൾസ് ഹൈസ്കൂളിലാണ് സീതാകുമാരി പത്താം ക്ലാസ് പരീക്ഷ എഴുതുന്നത്. നാലാം ക്ലാസ് മുതൽ സെന്റ് തെരേസാസ് സ്കൂളിൽ പഠിക്കുന്ന സീത കായികതാരം കൂടിയാണ്.

ഗൂർഖ ജോലിക്കായാണ് സീതകുമാരിയുടെ കുടുംബം കേരളത്തിൽ എത്തിയത്. 22 വർഷമായി നെടുംകുന്നത്ത് വാടകയ്ക്കു താമസിക്കുകയാണ് ലാലു ഷാഹി.

read also: മൃതദേഹങ്ങൾ സംസ്കരിക്കാനെടുത്തത് 45 അടി നീളമുള്ള കുഴി : ദൃശ്യങ്ങള്‍ പുറത്ത്

നേപ്പാളിലെ താല് കോട്ട് ബജാംഗ് ഗ്രാമത്തിലാണ് സീത ജനിച്ചു വളർന്നത്. സഹോദരൻ അലങ്കാർ ഷാഹി നെടുംകുന്നം സെന്റ് ജോൺ ദ് ബാപ്റ്റിസ്റ്റ് ഹയർസെക്കൻഡറി സ്കൂളിൽ 5-ാം ക്ലാസ് വിദ്യാർത്ഥി. 4 വയസ്സുകാരി ഐഷ്മ ഷാഹി ഇളയ സഹോദരിയും

ഇത്തവണ 4,26,999 വിദ്യാർത്ഥികളും പ്രൈവറ്റ് ആയി 408 പേരുമാണ് എസ്എസ്എൽസി പരീക്ഷ പരീക്ഷയെഴുതുന്നത്. കേരളത്തിലെ 2943 കേന്ദ്രങ്ങൾക്കൊപ്പം ഗൾഫിലും ലക്ഷദ്വീപിലും 9 വീതം കേന്ദ്രങ്ങളുമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button