Latest NewsKeralaNews

തെക്കന്‍ കേരളത്തില്‍ കനത്ത മഴയും കാറ്റും, പ്രധാന റോഡുകള്‍ വെള്ളത്തിനടിയില്‍

അടുത്ത മൂന്ന് മണിക്കൂറിനുള്ളില്‍ മധ്യ കേരളത്തിലും മഴ കനക്കും

തിരുവനന്തപുരം: തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ കനത്ത മഴയും കാറ്റും. ശക്തമായ മഴയില്‍ തലസ്ഥാനനഗരത്തിലെ പ്രധാനറോഡുകളില്‍ പലതും വെള്ളത്തിനടിയിലായി. കനത്തമഴയെ തുടര്‍ന്ന് അരുവിക്കര ഡാമിന്റെ ഷട്ടര്‍ തുറന്നു.

Read Also : രാജ്യത്ത് നിയമ വ്യവസ്ഥ കൂടുതല്‍ ശക്തിപ്പെടുന്നു, ക്രിമിനല്‍ നടപടി ബില്‍ 2022 ലോകസഭയില്‍ പാസായി

ശക്തമായ മഴയിലും കാറ്റിലും വ്യാപക നാശനഷ്ടങ്ങള്‍ ഉണ്ടായതായാണ് റിപ്പോര്‍ട്ട്.
മന്ത്രി ജി.ആര്‍.അനിലിന്റെ ഔദ്യോഗിക വീടിന്റെ വളപ്പില്‍ മരം ഒടിഞ്ഞ് വീണു. കൊല്ലം ചടയമംഗലം കൂരിയോട്ട് വീടിന്റെ മുകളിലേക്ക് റബര്‍ മരങ്ങള്‍ വീണ് മേല്‍ക്കൂര തകര്‍ന്നു. തിരുവനന്തപുരം കൊട്ടിയത്തറയില്‍ മരം വീണ് വീടിന്റെ ഒരു ഭാഗം തകര്‍ന്നു. കൊട്ടാരക്കര ഈയം കുന്നില്‍ വീട് തകര്‍ന്നു. കരവാളൂര്‍ പഞ്ചായത്തില്‍ നാല് വീടുകളുടെ മേല്‍ക്കൂരകള്‍ക്ക് കേടുപാടുണ്ടായി. ചാത്തന്നൂര്‍ പാരിപ്പള്ളി ദേശീയപാതയില്‍ വാഹനങ്ങള്‍ നിര്‍ത്തിയിട്ടു

ജില്ലയുടെ മലയോര മേഖലയിലും ശക്തമായ മഴയാണ് ലഭിക്കുന്നത്. അടുത്ത മണിക്കൂറുകളില്‍ പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലേക്ക് കൂടി മഴ വ്യാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button