Latest NewsIndiaEducationNewsEducation & Career

ജെഇഇ മെയിൻ 2022: ആദ്യ സെഷന്റെ രജിസ്‌ട്രേഷൻ നാളെ അവസാനിക്കും, വിശദവിവരങ്ങൾ

ഡൽഹി: ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ (ജെഇഇ) മെയിൻ 2022 ന്റെ ആദ്യ സെഷന്റെ രജിസ്ട്രേഷൻ ഏപ്രിൽ 5 ന് അവസാനിക്കും. ജെഇഇ മെയിൻ 2022 ആദ്യ സെഷൻ ഏപ്രിൽ 21 മുതൽ മെയ് 4 വരെയാണ് ഷെഡ്യൂൾ ചെയ്തിട്ടുള്ളത്. ഉദ്യോഗാർത്ഥികൾക്ക് നാളെ രാത്രി 9:50 വരെ jeemain.nta.nic.in. എന്ന വിലാസത്തിൽ രജിസ്റ്റർ ചെയ്യാം. രാത്രി 11.50 വരെ ഫീസ് അടയ്‌ക്കാനുള്ള സംവിധാനവും ലഭ്യമാകും. അപേക്ഷാ ഫോമിൽ തിരുത്തൽ വരുത്താൻ പിന്നീട് സാധിക്കുന്നതല്ല.

ഏപ്രിൽ 21, 14, 25, 29, മെയ് 1, 4 തീയതികളിൽ പരീക്ഷ നടത്തും. വിവിധ വിദേശ രാജ്യങ്ങളിലെ ഇന്ത്യൻ പ്രവാസികളുടെ ആവശ്യം പരിഗണിച്ച് ജെഇഇ മെയിൻ 2022 ആദ്യ സെഷന് നിലവിലുള്ള 13 നഗരങ്ങൾക്ക് പുറമെ 12 പുതിയ വിദേശ നഗരങ്ങളെയും എൻടിഎ ചേർത്തിട്ടുണ്ട്.

രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കിയ ശേഷം എൻടിഎ, ജെഇഇ മെയിൻ അഡ്മിറ്റ് കാർഡുകൾ പുറത്തിറക്കും. അഡ്മിറ്റ് കാർഡുകൾക്ക് മുമ്പ്, ഉദ്യോഗാർത്ഥികൾക്ക് അനുവദിച്ചിട്ടുള്ള പരീക്ഷാ നഗരങ്ങളുടെ വിശദാംശങ്ങൾ സൂചിപ്പിക്കുന്ന വിവരങ്ങൾ ഏജൻസി പുറത്തിറക്കും.

ജെഇഇ മെയിൻ 2022: എങ്ങനെ അപേക്ഷിക്കാം;

പരീക്ഷാക്കാലം: രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ടത്

ജെഇഇ മെയിനിന്റെ ഔദ്യോഗിക സൈറ്റായ http://jeemain.nta.nic.inRegistration ലേക്ക് പോകുക.

ഹോം പേജിൽ ലഭ്യമായ രജിസ്ട്രേഷൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

രജിസ്ട്രേഷൻ വിശദാംശങ്ങൾ നൽകി അപേക്ഷ സബ്മിറ്റ് ചെയ്യുക.

ലോഗിൻ ചെയ്ത് അപേക്ഷാ ഫോം പൂരിപ്പിക്കുക.

ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്ത് അപേക്ഷാ ഫീസ് അടയ്ക്കുക.

സബ്മിറ്റ് ചെയ്യുക. കൺഫൊർമേഷൻ ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ട് എടുക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button