KeralaLatest News

വെള്ളവും പാർപ്പിടവും ചികിത്സയുമില്ല: കേന്ദ്രം ആദിവാസികൾക്കായി നൽകുന്ന കോടികൾ സംസ്ഥാന സർക്കാർ എന്ത് ചെയ്തു?- കുമ്മനം

പാലക്കാട്: ജില്ലയിലെ കൊല്ലങ്കോട് , മലമ്പുഴ പഞ്ചായത്തുകളിലെ പാവങ്ങൾ തിങ്ങി പാർക്കുന്ന കോളനികളിൽ വെള്ളം , പാർപ്പിടം , ചികിത്സ തുടങ്ങിയ സൗകര്യങ്ങൾ ഇല്ലെന്ന് ചൂണ്ടിക്കാട്ടി മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ. ഇന്നലെ, ഈ പഞ്ചായത്തുകളിൽ അദ്ദേഹം സന്ദർശനം നടത്തിയ ശേഷമാണ് പ്രതികരണം.

ആദിവാസികളുടെ ഉന്നമനത്തിനും ക്ഷേമത്തിനുമായി കേന്ദ്രസർക്കാർ വർഷാവർഷം നൽകുന്ന കോടികൾ സംസ്ഥാന സർക്കാർ എന്ത് ചെയ്‌തെന്ന് അദ്ദേഹം ചോദിക്കുന്നു.  ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം വിമർശനം ഉന്നയിച്ചിരിക്കുന്നത്.

പോസ്റ്റിന്റെ പൂർണ്ണ രൂപം:

പട്ടികജാതി പട്ടിക വർഗ സഹോദരങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ചെയ്തു കൊടുക്കുന്നതിൽ കേരള സർക്കാർ ദയനീയമായി പരാജയപ്പെട്ടിരിക്കുന്നു .
പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് , മലമ്പുഴ പഞ്ചായത്തുകളിലെ പാവങ്ങൾ തിങ്ങി പാർക്കുന്ന കോളനികളിൽ വെള്ളം , പാർപ്പിടം , ചികിത്സ തുടങ്ങിയ സൗകര്യങ്ങൾ ഇല്ലെന്ന് അവിടങ്ങൾ ഇന്ന് സന്ദർശിച്ചപ്പോൾ ബോധ്യപ്പെട്ടു .
കോളനികളിൽ ആവശ്യമായ റോഡുകളോ ആശുപത്രിയോ ഇല്ല. ഒരു അടിയന്തര സാഹചര്യം ഉണ്ടായാൽ ഒരു ആംബുലൻസ് എങ്ങനെ എത്തും ?

ഇതെല്ലാം, മനുഷ്യാവകാശ ധ്വംസനമാണ്. കുടിവെള്ള ക്ഷാമം അതിരൂക്ഷമാണ്. മിക്ക വീടുകളിലും സ്ഥിതി വളരെ ദയനീയമാണ്. അടിസ്ഥാന സൗകര്യങ്ങൾ ജനങ്ങൾക്ക് നൽകുകയെന്നത് സർക്കാരിന്റെ ബാധ്യതയാണ്. ഇതൊന്നും ഇവിടെ നടപ്പാക്കിയിട്ടില്ല എന്നത് ഈ പ്രദേശങ്ങളിൽ സന്ദർശനം നടത്തിയപ്പോൾ ബൊധ്യമായി.

വർഷാവർഷം കേന്ദ്രസർക്കാർ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങളുടെ ഉന്നമനത്തിനും ക്ഷേമത്തിനും അവരുടെ അടിസ്ഥാന സൗകര്യ വികസനത്തിനും വേണ്ടി നൽകുന്ന കോടികൾ സംസ്ഥാന സർക്കാർ എന്ത് ചെയ്തു എന്ന് പറയാൻ ബാധ്യസ്ഥരാണ് !

shortlink

Related Articles

Post Your Comments

Related Articles


Back to top button