Latest NewsKeralaNews

കഞ്ചാവ് വിറ്റ് സമ്പാദിച്ചു: ഒന്നരയേക്കർ ഭൂമിയിലെ നടപടികൾ മരവിപ്പിച്ച് എക്‌സൈസ് വകുപ്പ്

മഞ്ചേരി: കഞ്ചാവ് വിറ്റ് സമ്പാദിച്ച ഒന്നരയേക്കർ ഭൂമിയിലെ നടപടികൾ മരവിപ്പിച്ച് എക്‌സൈസ് വകുപ്പ്. എൻഡിപിഎസ് ആക്ട് 68 പ്രകാരം നൽകുന്ന പ്രത്യേക അധികാരം ഉപയോഗിച്ചാണ് എക്‌സൈസിന്റെ നടപടി. കഴിഞ്ഞ വർഷം മഞ്ചേരിയിൽ നിന്ന് 84.5 കിലോഗ്രാം കഞ്ചാവുമായി പിടിക്കപ്പെട്ട കേസിലെ പ്രതി അമീർ രണ്ട് ആധാരങ്ങളിലായി അട്ടപ്പാടിയിൽ വാങ്ങിയ ഒന്നര ഏക്കർ ഭൂമി സംബന്ധിച്ച നടപടികളാണ് എക്‌സൈസ് മരവിപ്പിച്ചത്.

Read Also: വിനു വി ജോണിനെതിരെ ഭീഷണി പോസ്റ്റർ വീട്ടു വാതിൽക്കൽ: സിഐടിയുവിനെതിരെ പരാതി നൽകി വിനു

അട്ടപ്പാടി കള്ളമല വില്ലേജിൽ ചെമ്മന്നൂരിലാണ് വിവാദ ഭൂമിയുള്ളത്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ മഞ്ചേരിയിൽ വച്ച് പത്തര കിലോഗ്രാം കഞ്ചാവ് കാറിൽ കടത്തവേ അമീർ, മുരുഗേശ്വരി (അക്ക), അഷ്‌റഫ് തുടങ്ങിയവർ അറസ്റ്റിലായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ 74 കിലൊ കഞ്ചാവും 37,000 രൂപയും കണ്ടെത്തിയിരുന്നു. കഞ്ചാവ് കച്ചവടത്തിലൂടെ പ്രതികൾ സമ്പാദിച്ച സ്വത്തു വിവരങ്ങളും അന്വേഷണ സംഘം ശേഖരിച്ചിരുന്നു. ഈ സ്വത്തുക്കളാണ് എക്‌സൈസ് മരവിപ്പിച്ചത്.

Read Also: ‘പാർട്ടിഭീഷണി മൂലം തന്തയെ പോലും മാറ്റിപ്പറയാൻ അണികളുള്ളപ്പോൾ കേന്ദ്രമന്ത്രിക്കെതിരെ മുദ്രാവാക്യത്തിനാണോ പഞ്ഞം?’

shortlink

Related Articles

Post Your Comments

Related Articles


Back to top button