KeralaLatest NewsNews

‘നബിയുടെ പല ആശയങ്ങളും കമ്മ്യൂണിസ്റ്റ് ചിന്താഗതികളോട് സാമ്യം’ : സിപിഎം നേതാവ് എം.എ ബേബി

കൊച്ചി: മുഹമ്മദ് നബിയുടെ പല ആശയങ്ങളും കമ്യൂണിസ്റ്റ് ചിന്താഗതികളോട് സാമ്യമുണ്ടെന്ന് പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. പ്രവാചകന്‍മാരെല്ലാം, മനുഷ്യനന്മക്കും മനുഷ്യസമത്വത്തിനും വേണ്ടി നിലകൊണ്ടവരാണെന്ന് എം.എ ബേബി പറഞ്ഞു. ഫേസ്ബുക്കിലാണ് അദ്ദേഹം തന്റെ ആശയങ്ങള്‍ പങ്കുവെച്ചത്.

Read Also : കശ്മീരില്‍ സൈനിക വാഹനവ്യൂഹത്തിന് നേരെ ഭീകരാക്രമണം : ഒരു സൈനികന് വീരമൃത്യു

മാര്‍ക്സും ഏംഗല്‍സും ലെനിനും റോസാലക്സംബര്‍ഗും മാവോയും ഹോചിമിനും അന്റോണിയോ ഗ്രാംഷിയും ഫിദലും ചെഗുവേരയുമെല്ലാം ആധുനിക കാലഘട്ടത്തിലെ പ്രവാചകന്മാരാണെന്നാണ് എം.എ. ബേബി ചൂണ്ടിക്കാട്ടുന്നത്. അവരുടെ നാടുകളില്‍ സമത്വപൂര്‍ണമായ ഒരു സമൂഹം സൃഷ്ടിക്കാന്‍ പോരാടിയവരാണിവര്‍. ഇങ്ങനെയുള്ള ആശയങ്ങളാണ് ഓരോ റമദാന്റെ വ്രതനാളുകളും തന്റെ മനസില്‍ കൊണ്ടുവരുന്നത് എന്നും എം.എ ബേബി കുറിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button