Latest NewsNewsIndia

കഞ്ചാവ് ഉപയോഗിച്ചു, പതിനഞ്ചുകാരനെ തൂണില്‍ കെട്ടിയിട്ട് കണ്ണില്‍ മുളകുപൊടി തേച്ച് അമ്മ: വൈറൽ വീഡിയോ

ഹൈദരാബാദ്: കഞ്ചാവ് ഉപയോഗിച്ച പതിനഞ്ചുകാരനെ തൂണില്‍ കെട്ടിയിട്ട് കണ്ണില്‍ മുളകുപൊടി തേച്ച് അമ്മ. തെലങ്കാനയിലെ സൂര്യപെട്ട് ജില്ലയിലാണ് സംഭവം നടന്നത്. കഞ്ചാവിന് അടിമപ്പെട്ടിരുന്ന മകന്‍ പണത്തിനായി നിരന്തരം ശല്യപ്പെടുത്തിയിരുന്നു. സഹികെട്ട മാതാവ് മകനെ കെട്ടിയിട്ട് മുളകുപൊടി പ്രയോഗം നടത്തുകയായിരുന്നു. മുളകുപൊടി തേക്കുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിട്ടുണ്ട്.

മകനെ കെട്ടിയിട്ട ശേഷം അമ്മ ഒറ്റക്ക് മുളകുപൊടി തേക്കാന്‍ ശ്രമിച്ചെങ്കിലും പതിനഞ്ചുകാരൻ ചെറുക്കാൻ ശ്രമിച്ചത്തോടെ സാധിച്ചില്ല. തുടര്‍ന്ന്, മറ്റൊരു യുവതി കുട്ടിയുടെ രണ്ട് കൈകളും പിടിച്ചുവെച്ച ശേഷം മുളക് തേക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. നിരവധിയാളുകള്‍ അമ്മയുടെ പ്രവർത്തിയെ അനുകൂലിച്ച് രംഗത്ത് വന്നിട്ടുണ്ട്.

ഇന്ത്യയിൽ ചെങ്കൊടി കാണണമെങ്കിൽ അപകടത്തിലായ പാലത്തിന്റെയോ റോഡിന്റെയോ അരികിലെത്തണം: പരിഹാസവുമായി ചെറിയാൻ ഫിലിപ്പ്

‘ലോകത്തെ ഏറ്റവും സ്നേഹമുള്ള വ്യക്തിയാണ് അമ്മ. പക്ഷേ നമ്മൾ അതിർത്തി കടന്നാൽ, എങ്ങനെ വരിയിൽ നിർത്താമെന്ന് അവർക്കറിയാം’ ചിലർ കമന്റിൽ പറയുന്നു. അതേസമയം, മുളകുപൊടി പ്രയോഗം വളരെ ക്രൂരമായി പോയതായി മറ്റു ചിലർ അഭിപ്രായപ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button