KeralaLatest NewsNews

പരീക്ഷാക്കാലം: രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ടത്

സംസ്ഥാനത്ത് ഇപ്പോൾ പരീക്ഷാക്കാലമാണ്. എസ്എസ്എൽസി പരീക്ഷയുടെയും പ്ലസ് 2 പരീക്ഷയുടെയും ചൂടിലാണ് വിദ്യാർത്ഥികൾ. പരീക്ഷാക്കാലത്ത് കുട്ടികൾ വളരെ സമ്മർദ്ദത്തിലൂടെയാണ് കടന്നു പോകുന്നത്. അതിനാൽ, പലപ്പോഴും പഠിച്ച കാര്യങ്ങൾ കൃത്യമായി ഓർത്തെടുക്കാൻ പോലും കുട്ടികൾക്ക് കഴിയാറില്ല. ഈ സമ്മർദ്ദം ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ട ഉത്തരവാദിത്വം രക്ഷിതാക്കൾക്കാണ്. കുട്ടികളിൽ നേരത്തേയുള്ള മാനസിക സമ്മർദ്ദങ്ങൾക്ക് പുറമെ, അവരെ വീണ്ടും സമ്മർദ്ദത്തിലാഴ്ത്താതിരിക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കണം.

Read Also: ഒട്ടും പ്രായോഗികമല്ലാത്ത പദ്ധതികള്‍ നടപ്പിലാക്കി സംസ്ഥാന സര്‍ക്കാരുകള്‍ സാമ്പത്തിക നില തകര്‍ക്കുന്നു

സ്വന്തം കുട്ടികളെ ഒരിക്കലും മറ്റുള്ള കുട്ടികളുമായി താരതമ്യപ്പെടുത്തരുത്. മറ്റ് കുട്ടികൾ എങ്ങനെയോ ആകട്ടെ, അവർ ഉയർന്ന മാർക്ക് വാങ്ങട്ടെ, നമ്മുടെ കുട്ടികൾ അവരുടെ കഴിവ് അനുസരിച്ച് മാർക്ക് വാങ്ങിയാൽ മാത്രം മതിയെന്ന് വേണം കുട്ടികളോട് പറയാൻ. തോൽവി നേരിട്ടാൽ പോലും അതിനെ അഭിമുഖീകരിക്കാനുള്ള കഴിവ് കുട്ടി നേടുന്നത് രക്ഷിതാക്കളിൽ നിന്നാണെന്ന് മനസിലാക്കി വേണം കുട്ടികളോട് പെരുമാറേണ്ടത്. തോറ്റാൽ നിന്റെ ജീവിതം പോയി, ഭാവി പോയി എന്നുള്ള തരത്തിലുള്ള സംസാരങ്ങളും ഒഴിവാക്കണം. തുടർപഠന സാധ്യത ഇല്ലാതാകുമെന്ന തരത്തിലുള്ള ഭീഷണികളും രക്ഷിതാക്കളുടെ ഭാഗത്ത് നിന്നും ഉണ്ടാകരുത്.

Read Also: വിനു വി ജോണിനെതിരെ ഭീഷണി പോസ്റ്റർ വീട്ടു വാതിൽക്കൽ: സിഐടിയുവിനെതിരെ പരാതി നൽകി വിനു

പേടിയില്ലാതെ പരീക്ഷ എഴുതാനുള്ള ആത്മവിശ്വാസം കുട്ടികൾക്ക് പകർന്നു നൽകണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button