CricketLatest NewsNewsSports

ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിന് തകർപ്പൻ ജയം

മുംബൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ പഞ്ചാബ് കിംഗ്‌സിന് 54 റണ്‍സിന്റെ തകർപ്പൻ ജയം. മുംബൈ ബ്രാബോണ്‍ സ്‌റ്റേഡിയത്തില്‍ 181 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ചെന്നൈ, 18 ഓവറില്‍ എല്ലാവരും പുറത്തായി. 57 റണ്‍സെടുത്ത ശിവം ദുബെ മാത്രമാണ് ചെന്നൈയുടെ ടോപ് സ്‌കോറർ. രാഹുല്‍ ചാഹര്‍ മൂന്ന് വിക്കറ്റെടുത്തു. ലിയാം ലിവിംഗ്സ്റ്റണ്‍, വൈഭവ് അറോറ എന്നിവര്‍ രണ്ട് വിക്കറ്റുകൾ വീഴ്ത്തി.

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പഞ്ചാബിന് ലിയാം ലിവിംഗ്സ്റ്റണിന്റെ (60) ഇന്നിംഗ്‌സാണ് തുണയായത്. ചെന്നൈയ്ക്കായി ക്രിസ് ജോര്‍ദാന്‍, ഡ്വെയ്ന്‍ പ്രിട്ടോറ്യൂസ് എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. ജയത്തോടെ, മൂന്ന് മത്സരങ്ങളില്‍ നിന്ന് നാല് പോയിന്റുമായി പഞ്ചാബ് നാലാം സ്ഥാനത്തും, മൂന്ന് മത്സരവും തോറ്റ ചെന്നൈ ഒമ്പതാമതാണ്.

Read Also:- അദ്ദേഹത്തിന്റെ ബാറ്റിംഗ് പല അവസരത്തിലും അനായാസമാണ്: ഹര്‍ഭജൻ

മൂന്നാം മത്സരത്തിലും, ഗെയ്കവാദിന് മികച്ച പ്രകടനം നടത്താനായില്ല. നേരിട്ട നാലാം പന്തില്‍ തന്നെ താരം പുറത്തായി. ദുബെയുടെ ബാറ്റിംഗ് വെടിക്കെട്ടാണ് ചെന്നൈയെ വന്‍ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. 30 പന്ത് നേരിട്ട് താരം 57 റണ്‍സ് അടിച്ചെടുത്തു. മുൻ നായകൻ എംഎസ് ധോണിക്കൊപ്പം 62 റണ്‍സിന്റെ കൂട്ടുക്കെട്ടും പടുത്തുയർത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button