കൊച്ചി: മിനി സ്‌ക്രീനിൽ നിന്നും ബിഗ് സ്‌ക്രീനിലെത്തി പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ താരമാണ് രചന നാരായണന്‍കുട്ടി. മറിമായം എന്ന പരമ്പരയിലൂടെയാണ് രചന പ്രേക്ഷകരുടെ ശ്രദ്ധ നേടിയത്. ഹാസ്യവേഷങ്ങളിലൂടെ സിനിമയിലെത്തിയ രചന പിന്നീട് നായികയായും സഹനടിയായും സിനിമയില്‍ സജീവമായി നില്‍ക്കുകയാണ്.
മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണ്‍ സംവിധാനം ചെയ്ത ആറാട്ട് എന്ന ചിത്രത്തിലും രചന ഒരു വേഷം കൈകാര്യം ചെയ്തിരുന്നു. കൃഷി ഓഫീസറായ രുഗ്മിണി എന്ന പ്രധാന കഥാപാത്രമായാണ് രചന ചിത്രത്തിലെത്തിയത്. ഇപ്പോൾ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ തന്റെ അനുഭവങ്ങള്‍ തുറന്നു പറയുകയാണ് രചന.
പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി : 17 കാരി ജീവനൊടുക്കി
തനിക്ക് ആസിഫ് അലിയോട് ക്രഷ് തോന്നിയിട്ടുണ്ടെന്നും എന്നാല്‍ സുഹൃത്തായപ്പോള്‍ അത് മാറിയെന്നും രചന പറഞ്ഞു. ആസിഫിനോട് ഇക്കാര്യം തുറന്നു പറഞ്ഞിട്ടില്ലെന്നും രചന പറയുന്നു. തനിക്ക് അസൂയ തോന്നിയ നടി ഉർവ്വശിയാണെന്നും അവരെ കംപ്ലീറ്റ് ആക്ട്രെസ് എന്ന് വിളിക്കാമെന്നും രചന പറയുന്നു.
‘ആസിഫിനോട് ക്രഷ് തോന്നിയിട്ടുണ്ട്. എന്റെ നല്ല സുഹൃത്താണ്. ഒരുമിച്ച് അഭിനയിക്കുന്നതിന് മുമ്പ് ഭയങ്കര ക്രഷായിരുന്നു. യൂ ടൂ ബ്രൂട്ടസില്‍ ഞങ്ങള്‍ ഒന്നിച്ച് അഭിനയിച്ചു. പിന്നെ നല്ല കൂട്ടായി. അപ്പോള്‍ ക്രഷൊക്കെ മാറി. ആസിഫിനോട് ഇത് തുറന്നു പറഞ്ഞിട്ടില്ല’, രചന നാരായണന്‍കുട്ടി വ്യക്തമാക്കി.
Post Your Comments