Latest NewsIndia

യോഗ ദിനത്തിലേക്ക് നൂറുദിന കൗണ്ട്ഡൗൺ ക്യാംപെയിൻ : പങ്കെടുക്കുന്ന നൂറു രാഷ്ട്രങ്ങളിൽ സൗദി-അറേബ്യയും

റിയാദ്: അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ഭാഗമായി നടക്കുന്ന നൂറുദിന കൗണ്ട് ഡൗൺ ക്യാംപെയിനിന്റെ ഭാഗമായി സൗദി അറേബ്യയും. 81 ദിവസത്തെ കൗണ്ട് ഡൗൺ ക്യാംപെയിനിലാണ് സൗദി അറേബ്യ പങ്കെടുക്കുന്നതായി പ്രഖ്യാപിച്ചിരിക്കുന്നത്.

അന്താരാഷ്ട്ര യോഗ ബോധവൽക്കരണത്തിന്റെ ഭാഗമായി, മൊറാർജി ദേശായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യോഗ ആണ് നൂറുദിന കൗണ്ട്ഡൗൺ ക്യാംപെയിൻ പ്രഖ്യാപിച്ചിരിക്കുന്നത്. ആയുഷ് മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിന്റെ ആഹ്വാനം, നൂറിലധികം രാജ്യങ്ങൾ ഏറ്റെടുത്തിട്ടുണ്ട്.

ജൂൺ 21, ഇന്ത്യയടക്കം നിരവധി രാഷ്ട്രങ്ങൾ അന്താരാഷ്ട്ര യോഗ ദിനമായി ആചരിക്കുന്നു. ഈ ദിനത്തിന്, 100 ദിവസം മുൻപാണ് നൂറുദിന കൗണ്ട്ഡൗൺ ക്യാംപെയിൻ ആരംഭിക്കുക. യോഗയുടെ പ്രാധാന്യവും, അത് നിത്യജീവിതത്തിന്റെ ഭാഗമാക്കേണ്ട ആവശ്യകതയും ഈ ദിവസങ്ങളിൽ ഭരണകൂടങ്ങൾ തങ്ങളുടെ ജനതയെ പഠിപ്പിക്കും. നൂറു രാഷ്ട്രങ്ങളാണ് ഈ മഹാ സംരംഭത്തിൽ ഇന്ത്യയുടെ ഭാഗമായിരിക്കുന്നത്. ഇതിൽ ഏറ്റവും അവസാനമായി അംഗത്വമെടുത്ത രാജ്യമാണ് സൗദി അറേബ്യ.

shortlink

Related Articles

Post Your Comments

Related Articles


Back to top button