Latest NewsNewsLife StyleHealth & Fitness

നഖം നോക്കിയാൽ ഈ രോ​ഗമുണ്ടോയെന്ന് അറിയാം

ക്യാന്‍സര്‍ പലരിലും ഗുരുതരമാകുന്നത് കൃത്യസമയത്ത് അറിയാതെ പോകുന്നത് കൊണ്ടാണ്. എന്നാൽ, ക്യാന്‍സര്‍ ശരീരത്തില്‍ വളരുന്നതിനു മുന്‍പ് തന്നെ ശരീരം ചില ലക്ഷണങ്ങള്‍ കാണിക്കാറുണ്ട്. നഖത്തില്‍ വരെ ക്യാന്‍സര്‍ ലക്ഷണങ്ങള്‍ പ്രകടമാകും. പല കാരണങ്ങള്‍ കൊണ്ടും നഖം പൊട്ടിപ്പോവാം. എന്നാല്‍, നമ്മുടെ ഉള്ളില്‍ ക്യാന്‍സര്‍ കോശങ്ങള്‍ പിടിമുറുക്കിക്കഴിഞ്ഞാല്‍ നഖം വളരെ വരണ്ടതാവുകയും അഗ്രം പൊട്ടിപ്പോവുകയും ചെയ്യും.

സാധാരണ നഖങ്ങളില്‍ നിന്നും അല്‍പം വ്യത്യസ്തമായി മഞ്ഞ നിറത്തിലുള്ള നഖം കാണപ്പെടുകയാണെങ്കില്‍, അത് പല രോഗങ്ങളുടേയും ലക്ഷണമാകാം. എന്നാല്‍, മഞ്ഞ നിറം കൈകാലുകളിലെ നഖങ്ങളിലാകമാനം പരക്കുകയാണെങ്കില്‍ അല്‍പം സൂക്ഷിക്കണം. ഒരേ നഖം തന്നെ രണ്ടായി മാറി ഒരു ഭാഗം മുകളിലും ഒരു ഭാഗം താഴെയും ആയി മാറുന്നതിനെ അല്‍പം ശ്രദ്ധിയ്ക്കാം. ഇത് കരളിലെ ക്യാന്‍സറിന്റെ ലക്ഷണങ്ങളില്‍ ഒന്നാണ്.

Read Also : വിവാഹാഭ്യര്‍ത്ഥന നിരസിച്ചു : സ്വയം തീകൊളുത്തി യുവാവിന്റെ ആത്മഹത്യാശ്രമം

നഖങ്ങളിൽ വെളുത്ത കുത്തുകൾ ഉണ്ടായാലും സൂക്ഷിക്കണം. ഇത് ചിലപ്പോൾ വയറ്റിലെ ക്യാൻസറിന്റെ ലക്ഷണമാകാം. നഖത്തിന്റെ ഇരുണ്ട നിറം പലപ്പോഴും ആരും ശ്രദ്ധിക്കുകയില്ല. മരണകാരണമാകുന്ന സ്കിന്‍ ക്യാന്‍സറിന്റെ ലക്ഷണങ്ങളില്‍ അവഗണിക്കപ്പെടാത്ത ഒന്നാണ് ഇത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button