Latest NewsNewsIndia

എസ്എസ്എൽസി പരീക്ഷ ഡ്യൂട്ടിയുള്ള അധ്യാപികമാർക്ക് ശിരോവസ്ത്രം ധരിച്ച് പരീക്ഷ ഹാളിൽ കയറാനാകില്ല: സർക്കാർ മുന്നറിയിപ്പ്

ബം​ഗ​ളൂ​രു: എ​സ്എ​സ്എ​ൽസി പ​രീ​ക്ഷ ഡ്യൂ​ട്ടി​യു​ള്ള അ​ധ്യാ​പി​ക​മാ​ർ​ക്ക് ശി​രോ​വ​സ്ത്രം ധ​രി​ച്ച് പ​രീ​ക്ഷ ഹാ​ളി​ൽ ക​യ​റാ​നാ​കി​ല്ലെ​ന്ന് മു​ന്ന​റി​യി​പ്പ് ന​ൽ​കി ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ. ശി​രോ​വ​സ്ത്രം ധ​രി​ച്ച് പ​രീ​ക്ഷ ഹാ​ളി​ൽ ഡ്യൂ​ട്ടി​യെ​ടു​ക്ക​ണ​മെ​ന്ന് നി​ർ​ബ​ന്ധം പി​ടി​ക്കു​ന്ന അ​ധ്യാ​പി​ക​മാ​രെ പ​രീ​ക്ഷ ഡ്യൂ​ട്ടി​യി​ൽ​നി​ന്ന് മാറ്റിനിർത്തുമെന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ബിസി നാ​ഗേ​ഷ് വ്യക്തമാക്കി.

സംസ്ഥാനത്ത് ഇ​പ്പോ​ൾ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ ഡ്യൂ​ട്ടി​ക്കും ഏ​പ്രി​ൽ അ​വ​സാ​നം ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം വ​ർ​ഷ പിയുസി പൊ​തു​പ​രീ​ക്ഷ ഡ്യൂ​ട്ടി​ക്കും അ​ധ്യാ​പി​ക​മാ​രെ ശി​രോ​വ​സ്ത്രം ധ​രി​ച്ച് ഹാ​ളി​ൽ പ്ര​വേ​ശി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെന്ന് മ​ന്ത്രി അറിയിച്ചു.

തെരഞ്ഞെടുപ്പുകളിൽ കേരളം പുറന്തള്ളിയ പ്രസ്ഥാനമാണ് ബിജെപി: രൂക്ഷവിമർശനവുമായി വി ശിവൻകുട്ടി

‘ശി​രോ​വ​സ്ത്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹൈക്കോടതി വി​ധി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​സ്എ​സ്എ​ൽസി പ​രീ​ക്ഷ എ​ഴു​തു​ന്ന വി​ദ്യാ​ർ​ത്ഥി​ക​ൾ യൂണിഫോം നി​ബ​ന്ധ​ന ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണം. ശി​രോ​വ​സ്ത്രം ധ​രി​ച്ച് പ​രീ​ക്ഷ എ​ഴു​താ​ൻ അ​നു​വ​ദി​ക്കി​ല്ല. ഇ​തേ ഉ​ത്ത​ര​വ് അ​ധ്യാ​പി​ക​മാ​ർ​ക്കും ബാ​ധ​ക​മാണ്,’ ബിസി നാ​ഗേ​ഷ് പറഞ്ഞു

ശി​രോ​വ​സ്ത്രം ധ​രി​ച്ച് ഡ്യൂ​ട്ടി​യെ​ടു​ക്ക​ണ​മെ​ന്ന് നി​ർ​ബ​ന്ധം പി​ടി​ക്കു​ന്ന അ​ധ്യാ​പ​ക​രെ ഡ്യൂ​ട്ടി​യി​ൽ​നി​ന്ന് നീ​ക്കുമെന്നും അ​വ​ർ ഡ്യൂ​ട്ടി​യെ​ടു​ക്ക​ണ​മെ​ന്ന് നി​ർ​ബ​ന്ധം പി​ടി​ക്കി​ല്ലെന്നും അദ്ദേഹം പറഞ്ഞു. അത്തരത്തിൽ നി​ർ​ബ​ന്ധം പി​ടി​ക്കു​ന്ന അ​ധ്യാ​പ​കർക്ക് സ്വ​മേ​ധ​യാ ഡ്യൂ​ട്ടി​യി​ൽ​നി​ന്ന് മാ​റി​നി​ൽ​ക്കാ​മെ​ന്നും മന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button