ErnakulamKeralaNattuvarthaLatest NewsNews

പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

പെരുമ്പാവൂർ ഇളമ്പകപ്പള്ളി കൈയുത്തിയാൽ ചെട്ടിയാക്കുടി ജോമോൻ (26) ആണ് മരിച്ചത്

കൊച്ചി: മലയാറ്റൂരിൽ കൂട്ടുകാരൊത്ത് പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. പെരുമ്പാവൂർ ഇളമ്പകപ്പള്ളി കൈയുത്തിയാൽ ചെട്ടിയാക്കുടി ജോമോൻ (26) ആണ് മരിച്ചത്.

Read Also : ജോലിക്കിടെ വനിതാ ഗേറ്റ് കീപ്പറെ ആക്രമിച്ച് ആഭരണങ്ങള്‍ കവർന്നതായി പരാതി

ഞായറാഴ്ച വൈകീട്ട് ഏഴോടെയാണ് സംഭവം. മലയാറ്റൂർ ആറാട്ട് കടവിലായിരുന്നു അപകടം നടന്നത്. കൂട്ടുകാരും നാട്ടുകാരും ചേർന്ന് മലയാറ്റൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button