Latest NewsKeralaIndia

വിനു വി ജോണിനെതിരെ ഭീഷണി പോസ്റ്റർ വീട്ടു വാതിൽക്കൽ: സിഐടിയുവിനെതിരെ പരാതി നൽകി വിനു

തിരുവനന്തപുരം: ഏഷ്യാനെറ്റ് അവതാരകൻ വിനു വി ജോണിനെതിരെയുള്ള സിപിഎം പ്രതിഷേധം അവസാനിക്കുന്നില്ല. ഏഷ്യാനെറ്റിലേക്കുള്ള സിഐടിയു മാർച്ചിന് പിന്നാലെ,  വിനു വി ജോണിന്റെ വീടിന്റെ ഗേറ്റിൽ ഭീഷണി പോസ്റ്റർ ഒട്ടിച്ചതാണ് പുതിയ വിവാദം. വിനുവിന്റെ പേരൂർക്കടയിലെ വീടിന്റെ ഗേറ്റിലാണ് സിഐടിയു പേരൂർക്കട ഏറിയ കമ്മറ്റിയുടെ പേരിൽ പോസ്റ്റർ ഒട്ടിച്ചിരിക്കുന്നത്. പോസ്റ്ററിലെ വാചകങ്ങൾ ഇങ്ങനെ, ‘വിനു വി ജോൺ മാധ്യമ ഗുണ്ടയോ? സംസ്കാര ശൂന്യനായ ഏഷ്യാനെറ്റ് അവതാരകൻ വിനു വി ജോണിനെതിരെ പ്രതികരിക്കൂ, പ്രതിഷേധിക്കൂ!’

സംഭവത്തിൽ, വിനു പേരൂർക്കട പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരിക്കുകയാണ്. ഭീഷണിപ്പെടുത്തി വരുതിയിൽ നിർത്താനുള്ള സിപിഎം ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നാണ് അവതാരകന്റെ പക്ഷം. ദേശീയ പണിമുടക്കിന്റെ പേരിൽ, യാത്രക്കാരെ തടഞ്ഞു നിർത്തി ആക്രമിച്ച സംഭവത്തിൽ, എളമരം കരീമിനെതിരെ പ്രതികരിച്ചതാണ് വിനുവിനെതിരെ ഉള്ള സിപിഎമ്മിന്റെ പ്രതിഷേധത്തിന്റെ കാരണം.

കരീമിനെ ആക്രമിക്കാൻ വിനു ആഹ്വാനം നടത്തിയെന്ന തരത്തിൽ ആണ് സിപിഎം പ്രചാരണമെന്നാണ് വിനുവിന്റെ പ്രതികരണം. അതേസമയം, കൂട്ടത്തിലൊരാൾ ഇത്തരത്തിൽ ആക്രമണം നേരിടുമ്പോൾ, പത്രപ്രവർത്തക യൂണിയന്റെ മൗനത്തിനെതിരെയും നിരവധി പ്രതിഷേധങ്ങളാണ് നവമാധ്യമങ്ങളിൽ ഉയരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button