ThiruvananthapuramLatest NewsKeralaNattuvarthaNews

തെരഞ്ഞെടുപ്പുകളിൽ കേരളം പുറന്തള്ളിയ പ്രസ്ഥാനമാണ് ബിജെപി: രൂക്ഷവിമർശനവുമായി വി ശിവൻകുട്ടി

തിരുവനന്തപുരം: ബിജെപിയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി മന്ത്രി വി ശിവൻകുട്ടി. മൂന്നരക്കോടിയുടെ കുഴൽപ്പണക്കേസിൽ അന്വേഷണ സംഘം ചോദ്യം ചെയ്തയാളാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെന്നും തെരഞ്ഞെടുപ്പുകളിൽ കേരളം പുറന്തള്ളിയ പ്രസ്ഥാനമാണ് ബിജെപിയെന്നും ശിവൻകുട്ടി പറഞ്ഞു. വികസന വിരുദ്ധത തുടർന്നാൽ കേരളത്തിൽ ഒരു മേൽവിലാസവുമില്ലാത്ത പാർട്ടിയായി ബിജെപി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നീതി ആയോഗിന്റെ ദേശീയ സൂചികകളിൽ ഒന്നാമതെത്തിയിട്ടും കേരളത്തെ അഭിനന്ദിക്കാത്ത കേന്ദ്ര മന്ത്രി വി മുരളീധരൻ പ്രധാനമന്ത്രിയെ കാണുന്നത് തന്നെ കേരളത്തിലെ വികസന പ്രവർത്തനങ്ങൾ മുടക്കാനാണെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രം തത്വത്തിൽ അംഗീകരിച്ച കെ റെയിൽ പദ്ധതിക്കെതിരെ പോലും പ്രചാരണം നടത്തി വികസനം മുടക്കാനാണ് വി മുരളീധരന്റെ ശ്രമമെന്നും ശിവൻകുട്ടി തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിച്ചു. ഫെഡറൽ തത്വങ്ങൾക്കെതിരായ മുരളീധരന്റെ നടപടികൾ പ്രധാനമന്ത്രി വിലക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വി ശിവൻകുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

കഞ്ചാവ് ഉപയോഗിച്ചു, പതിനഞ്ചുകാരനെ തൂണില്‍ കെട്ടിയിട്ട് കണ്ണില്‍ മുളകുപൊടി തേച്ച് അമ്മ: വൈറൽ വീഡിയോ

നീതി ആയോഗിന്റെ ദേശീയ സൂചികകളിൽ ഒന്നാമതെത്തിയിട്ടും കേരളത്തെ അഭിനന്ദിക്കാത്ത കേന്ദ്ര മന്ത്രി വി മുരളീധരൻ പ്രധാനമന്ത്രിയെ കാണുന്നത് തന്നെ കേരളത്തിലെ വികസന പ്രവർത്തനങ്ങൾ മുടക്കാൻ ആണെന്ന് പറയേണ്ടിയിരിക്കുന്നു . കേന്ദ്രം തത്വത്തിൽ അംഗീകരിച്ച പദ്ധതിയാണ് കെ – റെയിൽ. ഇത്തരം പദ്ധതിക്കെതിരെ പോലും പ്രചാരണം നടത്തി വികസനം മുടക്കാനാണ് വി മുരളീധരന്റെ ശ്രമം. ഫെഡറൽ തത്വങ്ങൾക്കെതിരായ മുരളീധരന്റെ നടപടികൾ പ്രധാനമന്ത്രി വിലക്കണം.

തിരുവനന്തപുരം വിമാനത്താവളം, എച്ച്എൽഎൽ തുടങ്ങി സംസ്ഥാനത്ത് പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യ മേഖലയ്ക്ക് കൈമാറുമ്പോൾ ഒരക്ഷരം മിണ്ടാത്ത ആളാണ് വി മുരളീധരൻ. നേമം റെയിൽവേ ടെർമിനൽ വെറും വാചകമടി മാത്രമായി അവശേഷിക്കുന്നു. കേന്ദ്ര മന്ത്രി എന്ന നിലയിൽ വി മുരളീധരന്റെ ഇതുവരെയുള്ള സംഭാവന എന്താണ്? കേരളത്തിൽ എത്തുമ്പോൾ സംസ്ഥാന സർക്കാരിന്റെ സൗകര്യങ്ങൾ ഉപയോഗിച്ച് ഡൽഹിയിലെത്തിയാൽ സംസ്ഥാന താല്പര്യങ്ങൾക്ക് എതിരായ നീക്കങ്ങൾ നടത്തുക എന്നതാണ് വി മുരളീധരന്റെ അജണ്ട.

വനിതാ സംരംഭകര്‍ക്ക് മൂന്നു ശതമാനം പലിശ നിരക്കിൽ 30 ലക്ഷം വരെ വായ്പ: വിശദവിവരങ്ങൾ

യുക്രയിനിൽ നിന്നുള്ള വിദ്യാർത്ഥികളെ തിരികെ എത്തിക്കുന്നതിൽ ഇടപെട്ടു എന്നാണ് മുരളീധരൻ അവകാശപ്പെടുന്നത്. കേന്ദ്ര വിദേശകാര്യ സഹ മന്ത്രി ഇത്തരം കാര്യങ്ങളിൽ ഇടപെടേണ്ട ആളല്ലേ? ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ പൊതുവെയും മുഖ്യമന്ത്രി പ്രത്യേകിച്ചും നടത്തിയ ഇടപെടൽ വി മുരളീധരൻ കാണണം. ചാർട്ടേഡ് ഫ്ളൈറ്റുകളിൽ സൗജന്യമായാണ് വിദ്യാർത്ഥികളെ സംസ്ഥാന സർക്കാർ ഡൽഹിയിൽ നിന്ന് നാട്ടിലെത്തിച്ചത്.

കേരളം നിരന്തരമായി ആവശ്യപ്പെടുന്ന കാര്യങ്ങൾ പോലും അനുവദിക്കാത്ത സാഹചര്യം നിലനിൽക്കുകയാണ്.ഈ സാഹചര്യത്തിലാണ് കേന്ദ്രം തത്വത്തിൽ അംഗീകരിച്ച പദ്ധതി മുടക്കാൻ വി മുരളീധരൻ കച്ചകെട്ടി ഇറങ്ങുന്നത്. കായംകുളം കേന്ദ്രീയ വിദ്യാലയവും രാജ്യത്തിന്റെ അഭിമാനമായ കഴക്കൂട്ടം സൈനിക സ്കൂളുമൊക്കെ പൂട്ടിപോകുന്ന സാഹചര്യത്തിൽ വി മുരളീധരന്റെ ഇടപെടൽ എന്താണെന്ന് വ്യക്തമാക്കണം.

ഇന്ത്യന്‍ വ്യോമസേനയുടെ ശക്തി വര്‍ദ്ധിപ്പിക്കാന്‍ നിര്‍ണായക നീക്കങ്ങള്‍, 500 കിലോ ജിപി ബോംബ് വ്യോമസേനയ്ക്ക് കൈമാറി

പൊതു ബജറ്റിലും റെയിൽവേ വികസനത്തിലും കേരളം തഴയപ്പെട്ടപ്പോൾ വി മുരളീധരന്റെ ഇടപെടൽ എന്തായിരുന്നു? എയിംസ് പോലുള്ള സ്ഥാപനങ്ങൾ കേരളത്തിൽ കൊണ്ടുവരാൻ വി മുരളീധരൻ എന്തെങ്കിലും ശ്രമം നടത്തിയിരുന്നോ?വികസനവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി പ്രശംസിച്ചതിനോടുള്ള വി മുരളീധരന്റെ നിലപാട് എന്താണ്?
മൂന്നരക്കോടിയുടെ കുഴൽപ്പണ കേസിൽ അന്വേഷണസംഘം ചോദ്യം ചെയ്തയാളാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. തെരഞ്ഞെടുപ്പുകളിൽ കേരളം പുറന്തള്ളിയ പ്രസ്ഥാനമാണ് ബിജെപി. വികസനവിരുദ്ധത തുടർന്നാൽ കേരളത്തിൽ ഒരു മേൽവിലാസവുമില്ലാത്ത പാർട്ടിയായി ബിജെപി മാറും.

shortlink

Related Articles

Post Your Comments

Related Articles


Back to top button