Latest NewsIndia

ഓരോ വാക്കിനും അയാളുടെ വായിലേക്ക് നിറയൊഴിക്കും’ : യോഗി ആദിത്യനാഥിനെതിരെ സമാജ് വാദി പാർട്ടി എം.എൽ.എ

ലക്നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് നേരെ വധഭീഷണി മുഴക്കി സമാജ്വാദി പാർട്ടി എംഎൽഎ ഷസീൽ ഇസ്ലാം. നിയമസഭയിലിപ്പോൾ എസ്പിയുടെ നിരവധി എംഎൽഎമാർ ഉണ്ടെന്നും, യോഗി പറയുന്ന ഓരോ വാക്കുകൾക്കും അദ്ദേഹത്തിന്റെ വായിലേക്ക് നിറയൊഴിക്കുമെന്നുമാണ് എസ്പി നേതാവ് പറയുന്നത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

യോഗി സർക്കാരിനെതിരെ നിയമസഭയ്ക്കുള്ളിലും തെരുവുകളിലും ശക്തമായ പ്രതിഷേധം നടത്തുമെന്ന് അഖിലേഷ് യാദവ് പറഞ്ഞിട്ടുണ്ടെന്നും അതുകൊണ്ട് നമ്മൾ ഭയപ്പെടേണ്ട ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. യോഗി ഏകാധിപതിയെപ്പോലെ പ്രവർത്തിച്ചിരുന്ന നാളുകൾ കഴിഞ്ഞു പോയെന്നും, ഇപ്പോൾ ഉത്തർ പ്രദേശിൽ ശക്തമായ പ്രതിപക്ഷനിര തന്നെയുണ്ടെന്നും അദ്ദേഹം ഈ അവസരത്തിൽ ചൂണ്ടിക്കാണിച്ചു. ഭയപ്പെടാതെ നമ്മളെ മുന്നിൽ നിന്ന് നയിക്കാൻ അഖിലേഷ് യാദവുണ്ടെന്നും ഷസീൽ പറഞ്ഞു.

‘126 എംഎൽഎമാരാണ് നമ്മുടെ പാർട്ടിയിൽ നിന്നും നിയമസഭയിലേക്ക് എത്തുന്നത്. ആൾക്കാർ കുറവുണ്ടായിരുന്ന സമയത്ത് സമാജ്‌വാദി പാർട്ടിക്ക് നേരെ യോഗി വലിയ വിമർശനങ്ങൾ ഉയർത്തിയിട്ടുണ്ട്. പക്ഷേ, ഇപ്പോൾ സഭയിൽ നമ്മൾ ധാരാളം പേരുണ്ട് , നമ്മളെ നയിക്കാൻ അഖിലേഷ് യാദവുമുണ്ട്. അതിനാൽ തന്നെ, പ്രതിപക്ഷം ഇനി നിശബ്ദരായി ഇരിക്കില്ല’ ഷസീൽ ഇസ്ലാം പ്രഖ്യാപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button