ErnakulamKeralaNattuvarthaLatest NewsNews

കൂട്ടുകാർക്കൊപ്പം കനാലിൽ കുളിക്കാനിറങ്ങിയ 10 വയസുകാരന് ദാരുണാന്ത്യം

രായമംഗലം പോണേക്കുടി സ്വദേശി അശ്വിൻ (10) ആണ് മുങ്ങി മരിച്ചത്

കൊച്ചി: കൂട്ടുകാർക്കൊപ്പം കനാലിൽ കുളിക്കാനിറങ്ങിയ പത്തു വയസുകാരൻ മുങ്ങി മരിച്ചു. രായമംഗലം പോണേക്കുടി സ്വദേശി അശ്വിൻ (10) ആണ് മുങ്ങി മരിച്ചത്.

എറണാകുളം ജില്ലയിലെ വായ്ക്കര മൂരുകാവിൽ ഇന്നലെ വൈകീട്ട് ആറ് മണിക്കായിരുന്നു അപകടം. കുട്ടിയെ നാട്ടുകാർ ഉടൻ തന്നെ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read Also : പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

ആലുവ സ്പെഷൽ ബ്രാഞ്ച് എസ് ഐയായ പി എസ് വേണുഗോപാലിന്റെയും കൊടകര ചെമ്പൂച്ചിറ ജി എൽ പി എസ് അധ്യാപിക അജിതയുടെയും മകനാണ്. മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button