Latest NewsNewsFootballSports

യുവേഫ യൂറോപ്പ ലീഗ് ക്വാര്‍ട്ടറിൽ ബാഴ്‌സലോണയ്ക്ക് സമനില

പാരീസ്: യുവേഫ യൂറോപ്പ ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍ ഒന്നാംപാദ മത്സരത്തില്‍ ബാഴ്‌സലോണയ്ക്ക് സമനിലക്കുരുക്ക്. ഐന്‍ട്രാക്റ്റ് ഫ്രാങ്ക്ഫര്‍ട്ടാണ് ബാഴ്‌സയെ സമനിലയില്‍ തളച്ചത്. ഇരുടീമുകളും ഓരോ ഗോള്‍ നേടി. 48-ാം മിനിറ്റില്‍ ഐന്‍ട്രാക്റ്റാണ് ആദ്യം ഗോള്‍ നേടിയത്. 68-ാം മിനിറ്റില്‍ ഫെറാന്‍ ടോറസ് ബാഴ്‌സയ്ക്ക് സമനില സമ്മാനിച്ചു.

മത്സരത്തില്‍ ജര്‍മന്‍ ടീമിനായിരുന്നു മുന്‍തൂക്കം. 16 ഷോട്ടുകളുതിര്‍ത്തതില്‍ അഞ്ചും ലക്ഷ്യത്തിലേക്കായിരുന്നു. എന്നാല്‍, ലക്ഷ്യത്തിലെത്തിയത് ഒന്ന് മാത്രം. മറുവശത്ത് ബാഴ്‌സ ഏഴ് ഷോട്ടുകളുതിര്‍ത്തു. ഇതില്‍ മൂന്നെണ്ണമാണ് ലക്ഷ്യത്തിലേക്ക് പാഞ്ഞത്. ഒരെണ്ണം ഗോള്‍വര കടക്കുകയും ചെയ്തു.

Read Also:- പല്ല് പുളിപ്പ് അകറ്റാൻ!

പന്തടക്കത്തില്‍ ബാഴ്‌സയായിരുന്നു മുന്നില്‍. രണ്ടാംപാദം ബാഴ്‌സലോണയിലാണെന്നുള്ളത് സാവിക്കും സംഘത്തിലും ഗുണം ചെയ്യും. യൂറോപ്പ ലീഗിലെ മറ്റ് മത്സരങ്ങളിൽ, വെസ്റ്റ്ഹാം- ലിയോണ്‍ മത്സരവും ലെയ്പ്‌സിഗ്- അറ്റലാന്റ മത്സരവും സമനിലയില്‍ അവസാനിച്ചു. ബ്രാഗ, റേഞ്ചേഴ്‌സിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button