MollywoodLatest NewsKeralaCinemaNewsEntertainment

മമ്മൂട്ടി ഇതുവരെ എന്നെ കാണാൻ വന്നിട്ടില്ല, തിരിഞ്ഞ് നോക്കിയില്ല: ജിഷയുടെ അമ്മ

'മകളുടെ കഥ സിനിമയാക്കണം. അതിൽ എനിക്കൊരു ചാൻസും വേണം. ഞാൻ കൂടെ അഭിനയിച്ചാലാണ് ആൾക്കാർക്ക് സിനിമ കൂടുതൽ ഇഷ്ടപ്പെടുക. സംവിധായകന് കോടികൾ കിട്ടും': രാജേശ്വരി

എറണാകുളം: കൊല്ലപ്പെട്ട നിയമ വിദ്യാർത്ഥിനി ജിഷയുടെ മാതാവ് രാജേശ്വരി നടൻ മമ്മൂട്ടിക്കെതിരെ ആരോപണവുമായി രംഗത്ത്. മമ്മൂട്ടി ഇതുവരെ തന്നെ കാണാൻ വന്നിട്ടില്ലെന്നും തിരിഞ്ഞുനോക്കിയില്ലെന്നും രാജേശ്വരി പറയുന്നു. മമ്മൂട്ടിയുടെ സി.ബി.ഐ സിനിമ പോലെ മകളുടെ കഥ ആരെങ്കിലും സിനിമയാക്കി, സത്യം പുറത്തുകൊണ്ടുവന്നിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നുവെന്ന് രാജേശ്വരി വൺ ഇന്ത്യ മലയാളത്തോട് പറഞ്ഞു. താൻ സീരിയലിൽ കാശ് കൊടുത്ത് അഭിനയിച്ചു എന്ന് ചിലർ പറയുന്നത് സത്യമല്ലെന്നും ഇവർ പറയുന്നു.

‘മമ്മൂട്ടി എന്റെ അടുത്ത് വരും എന്ന് ഞാൻ കരുതി. ഇത്രയും ക്രൂരമായി എന്റെ മകളെ കൊലപ്പെടുത്തിയിട്ട് മമ്മൂട്ടി എന്റെ അടുത്ത് വന്നില്ല. മോഹൻലാൽ എന്റെ അടുത്ത് വന്നില്ല. ഇവർ സംഭവങ്ങൾ അറിഞ്ഞിട്ടുണ്ടാകുമെന്ന് കരുതുന്നു. ഇവർ വരുമെന്ന് ഞാൻ കരുതി. ഇവർ വന്നിരുന്നെങ്കിൽ ഞാൻ സിനിമയിൽ അഭിനയിക്കാൻ പോകില്ലായിരുന്നു. എന്റെ മകളെ വക്കീലാക്കാൻ പഠിപ്പിച്ച ആളാണ് ഞാൻ. എനിക്ക് വിദ്യാഭ്യാസം കുറവാണെങ്കിലും, വിവരം കുറച്ച് കൂടുതലാണ്. എന്റെ അമ്മ എന്നെ നന്നായി നോക്കിയിരുന്നെങ്കിൽ, ഇന്ന് ഞാൻ ഈ നിലവാരത്തിൽ എത്തില്ല. മോഹൻലാൽ, മമ്മൂട്ടി, ദിലീപ് എന്നിവരെ കാണാൻ ആഗ്രഹിച്ച് കാത്തിരിക്കുന്ന ഒരാളാണ് ഞാൻ. എന്റെ കൊച്ചിനെ ഇല്ലാതാക്കിയവരെ സിനിമയിലൂടെ പുറംലോകത്തേക്ക് കൊണ്ടുവരാൻ വേണ്ടിയാണ് മമ്മൂട്ടിയെ കാണണം എന്ന് പറയുന്നത്. മകളുടെ കഥ സിനിമയാക്കണം. അതിൽ എനിക്കൊരു ചാൻസും വേണം. ഞാൻ കൂടെ അഭിനയിച്ചാലാണ് ആൾക്കാർക്ക് സിനിമ കൂടുതൽ ഇഷ്ടപ്പെടുക. സംവിധായകന് കോടികൾ കിട്ടും. സിനിമ പിടിക്കാൻ മമ്മൂട്ടി എന്റെ അടുത്ത് വരണം.

Also Read:സഖാക്കൾ ക്ഷേത്രക്കമ്മറ്റിയിലും ഉത്സവം നടത്തിപ്പിലും ഉണ്ടാവണം, ബിജെപിയെ ക്ഷേത്രങ്ങൾ കയ്യേറാൻ അനുവദിക്കരുത്: കെ ബാലകൃഷ്ണൻ

മമ്മൂട്ടി ഒരു വക്കീലാണ്. ഈ കേസ് മമ്മൂട്ടി തെളിയിക്കണം. മമ്മൂട്ടി വക്കീൽ ആയത് കൊണ്ട്, ഞാൻ കാത്ത് കാത്ത് ഇരിക്കുവായിരുന്നു. വിളിച്ചില്ലെങ്കിലും, അന്വേഷിച്ചില്ലെങ്കിലും വരുമെന്ന് കരുതി. സത്യം തെളിയിക്കാൻ മമ്മൂട്ടിക്ക് കഴിവുണ്ടെന്ന് അറിയാം. അതുകൊണ്ടാണ് മമ്മൂട്ടിയെ കാത്തിരിക്കുന്നത്. അതുപോലെ, മോഹൻലാലും നല്ലപോലെ അഭിനയിക്കും. മോഹൻലാലെങ്കിലും സത്യം തെളിയിക്കാൻ ഇറങ്ങിപ്പുറപ്പെടുമെന്ന് ഞാൻ കരുതി. മമ്മൂട്ടിയും മോഹൻലാലും എന്നെ കാണാൻ വരണം’, രാജേശ്വരി തൊഴുകൈയോടെ പറയുന്നു.

അതേസമയം, സുമനസ്സുകൾ സഹായിച്ച ലക്ഷങ്ങൾ സീരിയൽ പിടിക്കാനായി രണ്ടുപേരുടെ കയ്യിൽ കൊടുത്തെന്നും അവർ പറ്റിച്ചെന്നും മുൻപ് രാജേശ്വരി വെളിപ്പെടുത്തിയിരുന്നു. ഇപ്പോൾ താൻ ജീവിക്കാനായി ഹോംനേഴ്‌സ് ജോലി ചെയ്യുകയാണെന്നും പലപ്പോഴും ഭക്ഷണത്തിനായി ഭിക്ഷയെടുക്കുകയാണ് ചെയ്യുന്നതെന്നും ഇവർ വെളിപ്പെടുത്തി. സര്‍ക്കാരില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും കിട്ടിയ ധനസഹായം തീര്‍ന്നതോടെ ഹോംനേഴ്സായി ജോലി എടുത്തും നാട്ടുകാരുടെ പിന്തുണയിലുമാണ് ജീവിതമെന്ന് രാജേശ്വരി പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button