Latest NewsKeralaNews

 കർഷകൻ്റെ ആത്മഹത്യ: സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കെ സുധാകരൻ

 

തിരുവല്ലം: തിരുവല്ലത്ത് കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കെ.പി.സി.സി. പ്രസിഡന്റ് കെ സുധാകരൻ എം.പി. കർഷകന്റെ ആത്മഹത്യയുടെ ഉത്തരവാദി സർക്കാരാണെന്ന് അ‌ദ്ദേഹം തുറന്നടിച്ചു. കൃഷിനാശം സംഭവിച്ചാൽ നഷ്ടപരിഹാരം നൽകുന്നതിലെ സർക്കാർ അലംഭാവമാണ് ആത്മഹത്യകൾക്ക് കാരണം. കൃഷിനാശത്തിൻ്റെ വ്യക്തമായ കണക്കുകൾ ക്യഷിവകുപ്പിൻ്റെ കൈയിൽ ഇല്ലെന്നും സുധാകരൻ കുറ്റപ്പെടുത്തി.

കേന്ദ്ര-സംസ്ഥാന പദ്ധതികളുടെ ഗുണഫലം കർഷകന് ലഭിക്കുന്നില്ലെന്നും, നെല്ല് സംഭരിക്കുന്നതിലും സർക്കാർ അലംഭാവം തുടരുകയാണെന്നും അ‌ദ്ദേഹം പറഞ്ഞു. കഴിഞ്ഞ തവണ കൃഷിനാശം ഉണ്ടായപ്പോൾ സർക്കാരിൽ നിന്നും മതിയായ നഷ്ടപരിഹാരം കർഷകന് കിട്ടിയില്ല. ഇതിനെതിരെ ആത്മഹത്യ ചെയ്ത രാജീവ് ഉൾപ്പെടെയുള്ള കർഷകർ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

വിവിധയിനം പച്ചക്കറി, വാഴക്കൃഷി കർഷകരും സമാനദുരിതത്തിലാണെന്ന് അ‌ദ്ദേഹം കൂട്ടിച്ചേർത്തു. ഹോർട്ടികോർപ്പ് മുഖേന പച്ചക്കറി സംഭരിച്ച വകയിൽ കോടി കണക്കിന് രൂപയാണ് സർക്കാർ കർഷകന് നൽകാനുള്ളത്. കർഷകരോടുള്ള സർക്കാരിന്റെ നിഷേധാത്മക നിലപാടും ഉദ്യോഗസ്ഥരുടെ പിടിപ്പുകേടുമാണ് ഓരോ കർഷകനെയും ആത്മഹത്യയിലേക്ക് തള്ളിവിടുന്നതെന്ന് സുധാകരൻ കുറ്റപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button