Latest NewsNewsLife StyleHealth & Fitness

പുകവലി ശീലം പുരുഷന്മാരേക്കാള്‍ കൂടുതല്‍ ബാധിക്കുക സ്ത്രീകളിലെന്ന് പഠനം

പുകവലി ശീലം പുരുഷന്മാരേക്കാള്‍ കൂടുതല്‍ ബാധിക്കുന്നത് സ്ത്രീകളിലാണെന്ന് പഠനം. പുകവലി ശ്വാസകോശത്തെ മാത്രമല്ല, ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെയും സാരമായി ബാധിക്കും. ഷെഫീല്‍ഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് പഠനം നടത്തിയത്.

നിലവില്‍ 46.8 സ്ത്രീകളാണ് പുകവലി കാരണം രോഗികളായി മാറിയിരിക്കുന്നതെന്ന് ഗവേഷകനായ ഡോ. എവര്‍ ഗ്രെച്ച് പറയുന്നു. ഈ വിഷയത്തില്‍ 2009 ജനുവരി മുതല്‍ 2014 ജൂലൈ വരെ ഇംഗ്ലണ്ടിലെ യോര്‍ക്ക്ഷയര്‍ മേഖലയില്‍ ഉണ്ടായ 3,300 ലധികം കേസുകളില്‍ ബ്രിട്ടീഷ് ഗവേഷകര്‍ പഠനം നടത്തിയിരുന്നു. അമേരിക്കന്‍ കോളേജ് ഓഫ് കാര്‍ഡിയോളജിയിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചത്.

Read Also : റോഡ് പണിക്കെത്തിയ തൊഴിലാളികൾക്ക് സി ഐയുടെ മര്‍ദ്ദനം

18 മുതല്‍ 49 വയസിനിടയിലുള്ള സ്ത്രീകള്‍ക്കാണ് ഇതുമൂലം ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലെന്ന് ഡോ. സാന്ദ്ര സോഗാര്‍ഡ് ടോട്ടന്‍ബര്‍ഗ് പറയുന്നു. ഗര്‍ഭിണികള്‍ പുകവലിക്കുന്നത് ജനിക്കാന്‍ പോകുന്ന കുഞ്ഞുങ്ങളെയും ബാധിക്കും. ഗര്‍ഭകാലത്ത് പുകവലിക്കുന്ന സ്ത്രീകള്‍ മാസം തികയാതെ പ്രസവിക്കാന്‍ സാധ്യതയുണ്ട്. ഇത്തരത്തിലുള്ള സ്ത്രീകള്‍ക്ക് ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് തൂക്കക്കുറവുണ്ടാകുമെന്നും പഠനത്തില്‍ പറയുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button