ThiruvananthapuramLatest NewsKeralaNattuvarthaNews

രണ്ടുലക്ഷത്തിന് മുകളിൽ ശമ്പളം,കാർ,പരിചാരകർ: മുൻ എംപി ടിഎൻ സീമക്ക് പ്രിൻസിപ്പൾ സെക്രട്ടറി പദവി നൽകി സർക്കാർ

തിരുവനന്തപുരം: സിപിഎം നേതാവും, നവകേരള കർമ്മ പദ്ധതി കോ – ഓർഡിനേറ്ററുമായ ടിഎൻ സീമക്ക് പ്രിൻസിപ്പൾ സെക്രട്ടറി പദവി നൽകി സർക്കാർ. ഇതിന് പിന്നാലെ, ടിഎൻ സീമയുടെ ആവശ്യപ്രകാരം ഡ്രൈവറേയും, പ്യൂണിനേയും അനുവദിക്കുന്നതിനായി കഴിഞ്ഞ 30ന് മന്ത്രിസഭ യോഗം അനുമതി നൽകി. ഈ മാസം നാലിന് അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ ഇതുസംബന്ധിച്ച് ഉത്തരവിറക്കുകയും ചെയ്തു.

മിനിമം 25 വര്‍ഷം സര്‍വ്വീസാകുമ്പോള്‍ മാത്രം ഐഎഎസുകാർക്ക് ലഭിക്കുന്ന പദവിയാണ് പ്രിന്‍സിപ്പള്‍ സെക്രട്ടറി സ്ഥാനം. കേഡറിൽ ഒഴിവ് വരുന്നതിന്റെ അടിസ്ഥാനത്തിൽ മാത്രമാണ് ഐഎഎസുകാർക്ക് ഈ പദവി ലഭിക്കുന്നത്. 1.82 ലക്ഷം രൂപയാണ് പ്രിൻസിപ്പൾ സെക്രട്ടറിയുടെ അടിസ്ഥാന ശമ്പളം. കൂടാതെ 30,000 രൂപ ഗ്രേഡ് പേയും ലഭിക്കും.

ദിവസങ്ങളോളം നീണ്ട കൂട്ടബലാത്സംഗത്തിനൊടുവില്‍ യുവതിയെ കഴുത്തറത്ത് കൊലപ്പെടുത്തി : വീടാകെ രക്തത്തില്‍ മുങ്ങിയ നിലയില്‍

അടിസ്ഥാന ശമ്പളത്തിന്റെ എട്ടു മുതൽ 24 ശതമാനം വീട്ടു വാടക അലവൻസായും ലഭിക്കും. ഡിഎ, കാർ, പേഴ്‌സണൽ സ്റ്റാഫ്, ഡ്രൈവർ, പ്യൂൺ എന്നിവരുമുണ്ടാകും. ഫോൺ ചാർജ്, മെഡിക്കൽ ഫെസിലിറ്റി തുടങ്ങി എല്ലാവിധ സൗകര്യങ്ങളും ഇവർക്ക് ലഭിക്കും. ഈ പദവിയിലേക്കാണ് സിപിഎം നേതാവ് ടിഎൻ സീമ ഉയർത്തപ്പെട്ടത്.

ഇതിന്റെ തുടർച്ചയായാണ്, പേഴ്‌സണൽ സ്റ്റാഫിനെ നിയമിക്കാൻ സർക്കാർ അനുമതി നൽകിയത്. ടിഎൻ സീമയുടെ ശമ്പളം നിശ്ചയിക്കാൻ, ഭരണ വകുപ്പിനോട് അടിയന്തിരമായി പ്രൊപ്പോസൽ തരണമെന്ന് ധനവകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. 2021 സെപ്തംബറിലാണ് സർക്കാർ ടിഎൻ സീമയെ നവകേരളം കർമ്മ പദ്ധതി കോ-ഓർഡിനേറ്ററായി നിയമിച്ചത്. രാജ്യസഭ എംപിയായിരുന്ന ടിഎൻ സീമക്ക് പെൻഷന് പുറമേയാണ് പ്രിൻസിപ്പൾ സെക്രട്ടറി പദവിയിൽ ശമ്പളം നൽകുന്നത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button