NattuvarthaLatest NewsKeralaNewsIndia

‘മലയാറ്റൂരിലേക്ക് മനസ്സുരുകി വിളിച്ച് മന്ത്രി’, കാല്‍നടയായി മലകയറാനൊരുങ്ങി റോഷി അഗസ്റ്റിൻ

പാലാ: മലയാറ്റൂരിലെ വിശുദ്ധിയുടെ പടികകൾ കാൽനടയായി കയറാനൊരുങ്ങി മന്ത്രി റോഷി അഗസ്റ്റിൻ. കോവിഡ് കാരണം മുടങ്ങിപ്പോയ തന്റെ ശീലങ്ങൾ തിരിച്ചെടുക്കുന്നുവെന്നാണ് മലയാറ്റൂർ യാത്രയെക്കുറിച്ച് മന്ത്രി പറഞ്ഞത്. ഇന്ന് വൈകിട്ട് 7 മണിക്ക് പാലാ ചക്കമ്പുഴയിലെ തറവാട്ട് വീട്ടില്‍ നിന്ന് കാല്‍നടയായിട്ടാണ് അദേഹം മലയാറ്റൂരിയിലേക്ക് യാത്ര തിരിക്കുന്നത്.

Also Read:പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്ക് അബുദാബിയില്‍ ബാറും റെസ്റ്റോറന്റും, ഒപ്പം കള്ളപ്പണ ഇടപാടും: ഇഡിയുടെ വെളിപ്പെടുത്തൽ

മന്ത്രിയായതിനു ശേഷമുള്ള റോഷി അഗസ്റ്റിന്റെ ആദ്യത്തെ മലയാറ്റൂർ യാത്രയാണിത്. എന്നാൽ, ആകെമൊത്തം 36 തവണ മന്ത്രി മലയാറ്റൂര്‍ കുരിശുമല കയറിയിട്ടുണ്ട്. എന്നാൽ കോവിഡ് കാലത്ത് അതിന് മുടക്കം വന്നിരുന്നു.

അതേസമയം, അന്തര്‍ ദേശീയ തീര്‍ത്ഥാടന കേന്ദ്രമായ മലയാറ്റൂര്‍ കുരിശുമുടിയിലെ 2022 ലെ തീര്‍ത്ഥാടനം നാളെ ആരംഭിക്കും. മെയ് ഒന്നിന് സമാപിക്കും. കോവിഡ് മഹാമാരിക്ക് ശേഷം നടക്കുന്ന തീര്‍ത്ഥാടനത്തിന് ഇപ്പോള്‍ തന്നെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ആയിരക്കണക്കിന് ഭക്തര്‍ ഇക്കഴിഞ്ഞ ദിവസങ്ങളിലായി മല ചവിട്ടി. ദക്ഷിണേന്ത്യയിലെ ക്രൈസ്തവരുടെ പ്രധാന തീര്‍ത്ഥാടന കേന്ദ്രമായ മലയാറ്റൂര്‍ ലോകത്തിലെ ക്രൈസ്തവരുടെ പ്രധാനപ്പെട്ട എട്ട് തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നായിട്ട് വത്തിക്കാന്‍ പ്രഖ്യാപിച്ചിട്ടുള്ളതാണ്. ക്രിസ്തുവിന്റെ പീഢാനുഭവത്തിന്റെ സ്മരണ പുതുക്കി കുരിശുകളുമായി പതിനായിരക്കണക്കിന് ഭക്തരാണ് ഓരോ വര്‍ഷവും മലയാറ്റൂര്‍ മല കയറാന്‍ എത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button