PalakkadLatest NewsKeralaNattuvarthaNews

പാലക്കാട് എലപ്പള്ളിയില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തി

പാലക്കാട്: പാലക്കാട് എലപ്പള്ളിയില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തി. കുത്തിയതോട് സ്വദേശി സുബൈര്‍ ആണ് മരിച്ചത്. രണ്ട് കാറുകളിലായി എത്തിയ ഒരു സംഘം ആളുകളാണ് സുബൈറിനെ ആക്രമിച്ച് കൊലപ്പെടുത്തിയത്. യുവാവിന്റെ കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയ വൈരാഗ്യമുണ്ടോയെന്ന അന്വേഷണത്തിലാണ് പൊലീസ്. സുബൈര്‍ എസ്.ഡി.പി.ഐ പ്രാദേശിക പ്രവര്‍ത്തകനാണ്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. സുബൈര്‍ പള്ളിയില്‍ നിന്നുമിറങ്ങി പിതാവിനൊപ്പം വീട്ടിലേക്ക് യാത്ര ചെയ്യുകയായിരുന്നു. യാത്രാമദ്ധ്യേ ആയിരുന്നു സംഭവം. രണ്ട് കാറിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. വെട്ടേറ്റതും ബൈക്കിന്റെ നിയന്ത്രണം വിട്ട് വാഹനം മറിഞ്ഞു. സുബൈറിന്റെ പിതാവിന് ബൈക്കില്‍ നിന്ന് വീണ് പരിക്കേറ്റിട്ടുണ്ട്. വെട്ടേറ്റ സുബൈറിനെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button