KollamKeralaNattuvarthaLatest NewsNews

കു​ടും​ബ വ​ഴ​ക്ക് : ഭാ​ര്യ​യെ വെ​ട്ടി​ക്കൊലപ്പെടുത്തിയ ശേഷം ഭ​ർ​ത്താ​വ് ആത്മഹത്യ ചെയ്തു

പു​ല്ലാ​മ​ല സ്വ​ദേ​ശി രാ​ജ​നാ​ണ് ഭാ​ര്യ ര​മ​യെ വെ​ട്ടു​ക​ത്തി ഉ​പ​യോ​ഗി​ച്ച് വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത്

കൊ​ല്ലം: കൊ​ട്ടാ​ര​ക്ക​ര​യി​ൽ ഭാ​ര്യ​യെ വെ​ട്ടി​ക്കൊ​ലപ്പെടുത്തിയ ശേഷം ഭ​ർ​ത്താ​വ് ജീ​വ​നൊ​ടു​ക്കി. പു​ല്ലാ​മ​ല സ്വ​ദേ​ശി രാ​ജ​നാ​ണ് ഭാ​ര്യ ര​മ​യെ വെ​ട്ടു​ക​ത്തി ഉ​പ​യോ​ഗി​ച്ച് വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത്. തുടർന്ന്, ആത്മഹത്യ ചെയ്യുകയായിരുന്നു. ആ​ക്ര​മ​ണം ത​ട​യാ​നെ​ത്തി​യ ര​മ​യു​ടെ സ​ഹോ​ദ​രി ര​തി​യു​ടെ കൈ ​രാ​ജ​ൻ വെ​ട്ടി​മാ​റ്റി. ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Read Also : ടി20 ലോകകപ്പിൽ നീലക്കുപ്പായം അണിയണം: ആഗ്രഹം പരസ്യമാക്കി ദിനേശ് കാർത്തിക്

കു​ടും​ബ വ​ഴ​ക്കാ​ണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊ​ലീ​സ് അ​നു​മാ​നം. രാ​ജ​നും ഭാ​ര്യ ര​മ​യും ത​മ്മി​ൽ പ​തി​വാ​യി വ​ഴ​ക്കു​ണ്ടാ​കാ​റു​ണ്ട്. ഇ​തി​ന്‍റെ തു​ട​ർ​ച്ച​യാ​യാ​ണ് കൊ​ല​പാ​ത​കം.

സംഭവ സ്ഥ​ല​ത്തെത്തിയ പൊ​ലീ​സ് സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി. പൊലീസ് നടപടികൾക്ക് ശേഷം മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button