KeralaLatest NewsInternational

യെമനില്‍ ഹൂതി വിമതര്‍ തടവിലാക്കിയ കപ്പലിലെ മലയാളികള്‍ മോചിതരായി

യെമന്‍ തീരത്ത് നിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള തുറമുഖ നഗരമായ ഹൊദൈദയ്ക്ക് സമീപമാണ് കപ്പല്‍ റാഞ്ചിയത്.

കോഴിക്കോട്: യെമനില്‍ ഹൂതി വിമതര്‍ തടവിലാക്കിയ കപ്പലിലെ മലയാളികള്‍ മോചിതരായി. കോഴിക്കോട് മേപ്പയ്യൂര്‍ സ്വദേശി ദിപാഷിന്‍റെ വീട്ടുകാര്‍ക്ക് ഇതുസംബന്ധിച്ച് അറിയിപ്പ് ലഭിച്ചു. ദിപാഷ് ഉള്‍പ്പെടെ കപ്പലിലുണ്ടായിരുന്നത് മൂന്ന് മലയാളികളാണ്. എല്ലാവരും ഉടന്‍ നാട്ടിലെത്തും. ജനുവരിയിലാണ് കപ്പല്‍ തട്ടിയെടുത്തത്.

ഏവൂര്‍ ചേപ്പാട് സ്വദേശിയായ രഘുവിന്റെ മകന്‍ അഖില്‍ രഘു (26) ഈ കപ്പലിലെ ഡെക്ക് കേഡറ്റ് ആണ്. റവാബി (Rawabee) എന്ന ചരക്ക് കപ്പലാണ് ഹൂതി വിമതർ റാഞ്ചിയത്. യെമന്‍ തീരത്ത് നിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള തുറമുഖ നഗരമായ ഹൊദൈദയ്ക്ക് സമീപമാണ് കപ്പല്‍ റാഞ്ചിയത്.

ഇന്ത്യന്‍ മഹാസമുദ്രത്തിലെ യെമനിലെ സൊകോത്ര ദ്വീപില്‍ നിന്ന് സൗദിയുടെ തെക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ജസാനിലേക്ക് സൗദി ഫീല്‍ഡ് ഹോസ്പിറ്റല്‍ മാറ്റുന്നതിന്റെ ഭാഗമായി ആശുപത്രി സാമഗ്രികളുമായി പോവുകയായിരുന്നു കപ്പല്‍. കപ്പലില്‍ ആംബുലന്‍സുകള്‍, മെഡിക്കല്‍ കമ്മ്യൂണിക്കേഷന്‍ ഉപകരണങ്ങള്‍, മൊബൈല്‍ അടുക്കളകള്‍, അലക്കുശാലകള്‍, സാങ്കേതിക, സുരക്ഷാ ഉപകരണങ്ങള്‍ തുടങ്ങിയവയുണ്ടെന്ന് സൗദി സര്‍ക്കാരിന്റെ വക്താവ് അന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button