MalappuramKeralaNattuvarthaLatest NewsNewsCrime

മലപ്പുറത്ത് ഒരു കോടിയുടെ കുഴൽപ്പണവും സ്വർണ നാണയങ്ങളുമായി ദമ്പതിമാർ പിടിയിൽ: 4 മാസത്തിനിടെ പിടികൂടിയത് 8 കോടി

മലപ്പുറം: വളാഞ്ചേരിയില്‍ ഒരു കോടിയിലധികം രൂപയുടെ കുഴൽപ്പണവുമായി ദമ്പതിമാർ പിടിയിൽ. പരിശോധനയിൽ ഇവരിൽ നിന്നും സ്വർണ നാണയങ്ങളും കണ്ടെടുത്തു. 117 ഗ്രാം സ്വര്‍ണമാണ് വളാഞ്ചേരി പോലീസ് പിടിച്ചെടുത്തത്. നാലു മാസത്തിനിടെ എട്ട് കോടിയോളം രൂപയുടെ കുഴൽപ്പണമാണ് വളാഞ്ചേരി നിന്ന് മാത്രം പോലീസ് പിടിച്ചെടുത്തത്.

മലപ്പുറം വളാഞ്ചേരിയിൽ വന്‍കുഴല്‍പ്പണ വേട്ടയാണ് നടന്നത്. ദമ്പതികളായ മഹാരാഷ്ട്ര സ്വദേശികളായ സഞ്ജയ് താനാജി സബ്കല്‍ ഭാര്യ അര്‍ച്ചന എന്നിവരാണ് പിടിയിലായത്. രേഖകളില്ലാതെ കാറില്‍ കടത്തുകയായിരുന്ന ഒരുകോടി മൂന്നു ലക്ഷത്തി എണ്‍പതിനായിരം രൂപയാണ് പോലീസ് പിടികൂടിയത്. കോയമ്പത്തൂരില്‍ നിന്ന് വേങ്ങരയിലേക്ക് കൊണ്ടുപോവുകയായിരുന്നു പണം.

Also Read:അന്തം വിട്ട് വിദ്യാർത്ഥികൾ: ചോദ്യപേപ്പറിനു പകരം ഉത്തരപേപ്പർ നൽകി കേരള സര്‍വകലാശാല മാതൃകയായി

ഇന്നലെ വൈകീട്ട് വളാഞ്ചേരിയില്‍ നടന്ന വാഹന പരിശോധനക്കിടെയാണ് ദമ്പതികള്‍ പിടിയിലാകുന്നത്. കാറിന്റെ പിന്‍സീറ്റിലെ രഹസ്യ അറകളിലായിരുന്നു പണം സൂക്ഷിച്ചിരുന്നത്. പോലീസിനെ കണ്ടപ്പോൾ വണ്ടി തിരിക്കാൻ ശ്രമിച്ചു. ഇതോടെ, പോലീസ് ഇവരുടെ വാഹനം സൂഷ്മമായി പരിശോധിച്ചു. നാലു മാസത്തിനിടെ ആറു തവണയായി എട്ട് കോടിയോളം രൂപയാണ് വളാഞ്ചേരി പോലീസ് പിടികൂടിയത്. സാമ്പത്തിക വ്യവസ്ഥ തകര്‍ക്കുന്ന കുഴല്‍പ്പണ മാഫിയക്കെതിരെ പരിശോധന ശക്തമാക്കാനാണ് പോലീസിന്റെ തീരുമാനം.

അതേസമയം, സമാനമായ സംഭവം കോഴിക്കോട് റെയിൽവേ സ്റ്റേഷനിലും നടന്നു. ഒരുകോടി 6 ലക്ഷം രൂപയുടെ കുഴൽപ്പണവുമായി രണ്ട് പേരെ റെയിൽവേ പൊലീസ് പിടികൂടി. ദാദർ -തിരുനൽവേലി എക്സ്പ്രസിലാണ് ഇരുവരും എത്തിയത്. ആർ.പി.എഫ് ക്രൈം ഇന്റലിജൻസ് സ്‌ക്വഡാണ് പ്രതികളെ പിടികൂടിയത്. കോഴിക്കോട് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് സ്റേഷനിലെത്തിച്ച പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button