KeralaLatest News

കോഴിയെ ജീവനോടെ തൊലിയുരിച്ച് കഷണങ്ങളാക്കിയ അറവുകാരന്‍ ഒടുവിൽ അറസ്റ്റില്‍

കൊല്ലങ്കോട്: കോഴിയെ ജീവനോടെ തൊലിയുരിച്ച് കഷണങ്ങളാക്കിയ സംഭവത്തില്‍ കോഴിക്കടക്കാരന്‍ അറസ്റ്റില്‍. പാറശാല കൊല്ലങ്കോട് കണ്ണനാകത്ത് പ്രവര്‍ത്തിക്കുന്ന കടയിലെ അറവുകാരന്‍ അയിര കുഴിവിളാകം പുത്തന്‍വീട്ടില്‍ മനു(36) ആണ് അറസ്റ്റിലായത്. ജീവനോടെ കോഴിയുടെ തൊലിയുരിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പൊലീസ് നടപടി.

ഇറച്ചി വാങ്ങാന്‍ വന്ന യുവാവാണ് ക്രൂര രംഗങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയത്. വീഡിയോ വൈറലായതോടെ സോഷ്യൽ മീഡിയയിൽ പ്രതിഷേധമുയർന്നിരുന്നു. സാധാരണ തല അറുത്ത് കൊലപ്പെടുത്തിയ ശേഷമാണ് കോഴിയുടെ തൊലിയുരിച്ച് കഷണങ്ങളാക്കുന്നത്.

എന്നാല്‍, കാമറയില്‍ നോക്കി ചിരിച്ചുകൊണ്ട് ക്രൂരത ചെയ്യുന്ന മനുവിനെ വീഡിയോയില്‍ കാണാം. തൊലിയുരിച്ച്, കാലും ചിറകും അറുത്ത് മാറ്റിയ ശേഷം ഒടുവിലാണ് കഴുത്ത് അറുത്ത് മാറ്റി കൊലപ്പെടുത്തിയത്. സംഭവത്തിൽ  വലിയ പ്രതിഷേധം ഉയർന്നിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button