KeralaLatest NewsNews

സ്വര്‍ണ്ണവിലയില്‍ വീണ്ടും ഇടിവ്: പവന് കുറഞ്ഞത് 120 രൂപ

 

കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവില ഇടിഞ്ഞു. പവന് 120 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ, ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 38,720 രൂപയായി. ഒരു ഗ്രാമിന്, 15 രൂപ കുറഞ്ഞ് 4840 ആയി.

സംസ്ഥാനത്ത് തുടർച്ചയായ ഇടിവിന് ശേഷം വെള്ളിയാഴ്ച്ച സ്വർണ്ണവില ഉയർന്നിരുന്നു. ഗ്രാമിന് 55 രൂപയും പവന് 440 രൂപയും ഉയർന്ന് ഗ്രാമിന് 4,855 രൂപയും പവന് 38,840 രൂപയിലുമാണ് വെള്ളിയാഴ്ച്ച വ്യാപാരം നടന്നത്. ഗ്രാമിന് 4,800 രൂപയിലും പവന് 38,400 രൂപയുമായിരുന്നു വ്യാഴാഴ്ച്ചത്തെ സ്വർണ്ണവില.
ഏപ്രിൽ 18,19 തിയതികളിൽ രേഖപ്പെടുത്തിയ, ഗ്രാമിന് 4,985 രൂപയും പവന് 39,880 രൂപയുമാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് ഏപ്രില്‍ നാലു മുതല്‍ ആറ് വരെ രേഖപ്പെടുത്തിയ ഗ്രാമിന് 4,780 രൂപയും പവന് 38,240 രൂപയുമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button