Latest NewsNewsFootballSports

പ്രീമിയര്‍ ലീഗില്‍ കിരീട പോരാട്ടം കടുപ്പിച്ച് സിറ്റിയും ലിവര്‍പൂളും

മാഡ്രിഡ്: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിയ്ക്ക് തകർപ്പൻ ജയം. ലീഡ്‌സ് യുണൈറ്റഡിനെ എതിരില്ലാത്ത നാല് ഗോളിനാണ് സിറ്റി പരാജയപ്പെടുത്തിയത്. റോഡ്രി(13), നഥാന്‍ എയ്‌കെ(54), ഗബ്രിയേല്‍ ജെസ്യൂസ്(78), ഫെര്‍ണാണ്ടീഞ്ഞോ(90+3) എന്നിവരാണ് സിറ്റിക്ക് വേണ്ടി ഗോളുകള്‍ നേടിയത്. 83 പോയിന്റുമായി നിലവിലെ ചാമ്പ്യന്മാരായ സിറ്റി ഒന്നാം സ്ഥാനത്ത് തുടരുന്നു.

അതേസമയം, ലിവര്‍പൂള്‍ കിരീട പ്രതീക്ഷ നിലനിര്‍ത്തി. ഏകപക്ഷീയമായ ഒരുഗോളിന് ന്യൂകാസിലിനെ തോല്‍പ്പിച്ചു. പത്തൊന്‍പതാം മിനിറ്റില്‍ നബി കെയ്റ്റയാണ് നിര്‍ണായക ഗോള്‍ നേടിയത്. സിറ്റിയെക്കാള്‍ ഒരു പോയിന്റ് മാത്രം കുറവുമായി ലിവര്‍പൂള്‍ രണ്ടാം സ്ഥാനത്ത് തുടരുകയാണ്.

Read Also:- ഐപിഎല്ലില്‍ ഇന്ന് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ഡല്‍ഹി കാപിറ്റല്‍സിനെ നേരിടും

റയല്‍ മാഡ്രിഡിന് കിരീടം

സ്പാനിഷ് ലീഗ് ഫുട്‌ബോള്‍ കിരീടം റയല്‍ മാഡ്രിഡിന്. നാല് മത്സരം ശേഷിക്കേയാണ് റയല്‍ കിരീടം സ്വന്തമാക്കിയത്. എസ്പാനിയോളിനെ എതിരില്ലാത്ത നാല് ഗോളിന് തകര്‍ത്താണ് റയലിന്റെ ജയം. റോഡ്രിഗോ രണ്ടുഗോള്‍ നേടിയപ്പോള്‍ മാര്‍കോ അസെന്‍സിയോയും കരീം ബെന്‍സേമയും റയലിന്റെ ജയം ആധികാരികമാക്കി. ലാലിഗയില്‍ റയലിന്റെ മുപ്പത്തിയഞ്ചാം കിരീടമാണിത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button