KeralaLatest NewsNews

വയനാട്ടിലെ പ്രശ്‌നങ്ങള്‍ നേരിട്ട് കണ്ട് വിലയിരുത്തി സ്മൃതി ഇറാനി

അമേഠി വിടാന്‍ താന്‍ രാഹുല്‍ ഗാന്ധിയല്ലെന്ന് മാധ്യമങ്ങളുടെ ചോദ്യത്തിന് ഉത്തരം നല്‍കി മന്ത്രി

വയനാട്: ആദിവാസികളുടേയും സാധാരണക്കാരുടേയും പ്രശ്നങ്ങള്‍ നേരിട്ട് കാണാന്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനി വയനാട്ടിലെത്തി. ജില്ലയിലെ ജനങ്ങള്‍ നിരവധി പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെന്ന് സന്ദര്‍ശനത്തിന് ശേഷം, സ്മൃതി ഇറാനി മാധ്യമങ്ങളോട് പറഞ്ഞു. പതിനായിരത്തോളം കര്‍ഷകര്‍ക്കാണ് ഇവിടെ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ഇല്ലാത്തതെന്ന് കേന്ദ്രമന്ത്രി ചൂണ്ടിക്കാണിച്ചു. സ്ഥലം എംപിയായ രാഹുല്‍ ഗാന്ധി, ജനങ്ങളുടെ പ്രശ്നങ്ങള്‍ മനസിലാക്കി ഉത്തരവാദിത്വം നിര്‍വ്വഹിക്കുന്നില്ലെന്നും സ്മൃതി ഇറാനി കുറ്റപ്പെടുത്തി.

Read Also:രാഹുല്‍ ഗാന്ധി നിശാ ക്ലബ്ബിലെ പാര്‍ട്ടിയിലല്ല, വിവാഹാഘോഷത്തിലാണ് പങ്കെടുത്തത് എന്ന വാദവുമായി കോണ്‍ഗ്രസ്

വയനാട്ടിലെ അങ്കണവാടി ഉള്‍പ്പെടെയുള്ള വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

‘ജില്ലയിലെ വനവാസി മേഖലയിലുള്ളവര്‍ ഉള്‍പ്പെടെ നിരവധി പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്. കുടിവെള്ള ക്ഷാമം രൂക്ഷമാണ്. ഇതിന് പരിഹാരമായി 2023ഓടെ എല്ലാ വനവാസി കോളനികളിലും കുടിവെള്ളം എത്തിക്കാന്‍ നടപടി സ്വീകരിക്കും. ഗോത്രവര്‍ഗ്ഗക്കാര്‍ക്ക് ഭൂമി നല്‍കും’, കേന്ദ്രമന്ത്രി സ്മൃതി ഇറാനി പറഞ്ഞു.

അമേഠിയിലെ വികസന പ്രവര്‍ത്തനങ്ങളെ കുറിച്ചും അവിടുത്തെ ജനങ്ങളെ കുറിച്ചും സ്മൃതി ഇറാനി മാധ്യമങ്ങളോട് പറഞ്ഞു. രാഹുല്‍ ഗാന്ധി എംപിയായ വയനാട്ടില്‍ അടുത്ത തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിനും സ്മൃതി ഇറാനി മറുപടി നല്‍കി. താന്‍ രാഹുല്‍ ഗാന്ധിയല്ലെന്നും അമേഠിയില്‍ നിന്നും എങ്ങോട്ടും ഓടിപ്പോകില്ലെന്നുമാണ് സ്മൃതി ഇറാനി പറഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button