NewsSaudi ArabiaInternationalTravel

സംസ്കാരത്തിന്‍റെ കാഴ്ചകളിലേക്ക് ലോക വിനോദസഞ്ചാരികളെ ക്ഷണിച്ച് സൗദി

സഞ്ചാരികള്‍ക്കായി വിപുലമായ ഒരുക്കങ്ങള്‍ നടത്തി സൗദി ടൂറിസം വകുപ്പ് 

യാംബു: റമദാൻ കാഴ്ചകളാലും അനുഭവങ്ങളാലും സമ്പന്നമായ സൗദി സംസ്കാരത്തിന്‍റെ കാഴ്ചകളിലേക്ക് ലോക വിനോദസഞ്ചാരികളെ ക്ഷണിച്ച് സൗദി.

രാജ്യത്തിന്‍റെ ബഹുമുഖ പൈതൃക കാഴ്ചകളും വിനോദസഞ്ചാര കേന്ദ്രങ്ങളും കാണാൻ സഞ്ചാരികള്‍ക്കായി സൗദി ടൂറിസം വകുപ്പ് വിപുലമായ ഒരുക്കമാണ് നടത്തുന്നത്. 2019 സെപ്റ്റംബറിൽ രാജ്യത്തിന്‍റെ സാംസ്‌കാരിക ടൂറിസം മേഖലയെ ഉണർത്തുന്നതിനായി 50ലധികം രാജ്യങ്ങളിലെ പൗരന്മാർക്കായി ടൂറിസ്റ്റ് വിസ നൽകുന്ന നടപടി സൗദി ആരംഭിച്ചിരുന്നു.

എന്നാൽ, 2020ന്‍റെ തുടക്കത്തിൽ കോവിഡ് മൂലം എല്ലാ അന്താരാഷ്ട്ര യാത്രകളും വിലക്കപ്പെട്ടു. റമദാൻ ബിസിനസ് മേഖല മാന്ദ്യത്തിന്‍റെ പിടിയിലാണെങ്കിലും ടൂറിസം മേഖല പുരോഗതിയുടെ പാതയിൽ തന്നെയാണെന്നാണ് വിലയിരുത്തല്‍.

shortlink

Related Articles

Post Your Comments


Back to top button