Kallanum Bhagavathiyum
Latest NewsKeralaNews

പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവം: അമ്മ കസ്റ്റഡിയില്‍

കോഴിക്കോട്: രാമനാട്ടുകരയിൽ  കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ അമ്മ കസ്റ്റഡിയില്‍. രാമനാട്ടുകര വൈദ്യരങ്ങാടി സ്വദേശി  ഫാത്തിമയെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഭർത്താവ് ഉപേക്ഷിച്ചത് കാരണം കുഞ്ഞ് ബാധ്യത ആവുമെന്ന് കരുതിയാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന് ഫാത്തിമ പോലീസിനോട് പറഞ്ഞു.

ഒരു മാസത്തിൽ താഴെ മാത്രം പ്രായമുള്ള ആൺകുഞ്ഞിനെയാണ് റോഡരികിൽ നിന്നും  കണ്ടെത്തിയത്. പുലർച്ചെ അഞ്ചുമണിക്ക് പണിക്കിറങ്ങിയ ഇതര സംസ്ഥാന തൊഴിലാളികളാണ് തോട്ടുങ്ങൽ നീലിത്തോട് പാലത്തിന് സമീപം വഴിയരികിൽ പിഞ്ചുകുഞ്ഞിനെ ആദ്യം കണ്ടത്.

തുടർന്ന്, സമീപവാസികളെയും പോലീസിനെയും വിവരമറിയിച്ചു. സ്ഥലത്തെത്തിയ ഫറോക്ക് പോലീസ് കുഞ്ഞിനെ ആദ്യം താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ആരോഗ്യപ്രശ്നങ്ങളില്ലെങ്കിലും പരിചരണത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.  കുഞ്ഞിനെ ആദ്യം കണ്ട ഇതര സംസ്ഥാന തൊഴിലാളികളുടെ മൊഴി രേഖപ്പെടുത്തി.

shortlink

Related Articles

Post Your Comments


Back to top button