Latest NewsNewsIndiaBusiness

അളവ് വെട്ടിച്ചുരുക്കാനൊരുങ്ങി ബ്രിട്ടാനിയ ബിസ്ക്കറ്റ്

ഇന്ത്യയിൽ വളരെയധികം പേരുകേട്ട ഭക്ഷണ കമ്പനികളിലൊന്നാണ് ബ്രിട്ടാനിയ ഇൻഡസ്ട്രീസ്

ഇന്ത്യയിൽ വർദ്ധിച്ചു വരുന്ന പണപ്പെരുപ്പത്തെ നേരിടാൻ ബദൽ മാർഗവുമായി ബ്രിട്ടാനിയ ഇൻഡസ്ട്രീസ്. പണപ്പെരുപ്പത്തെ നേരിടാൻ വില വർദ്ധിപ്പിക്കുന്നതിന് പകരം ഉൽപ്പന്നങ്ങളുടെ അളവ് കുറച്ചു കൊണ്ടുള്ള മാർഗമാണ് സ്വീകരിക്കുന്നത്.

ഇന്ത്യയിൽ വളരെയധികം പേരുകേട്ട ഭക്ഷണ കമ്പനികളിലൊന്നാണ് ബ്രിട്ടാനിയ ഇൻഡസ്ട്രീസ്. ബിസ്ക്കറ്റ്, റസ്ക്, ചീസ് തുടങ്ങി നിരവധി ബ്രിട്ടാനിയ ഉൽപ്പന്നങ്ങൾ ഇന്ന് വിപണിയിൽ ലഭ്യമാണ്.

Also Read: സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ: 2023ൽ 600 ശാഖകൾ പൂട്ടാൻ സാധ്യത

‘നാണയപ്പെരുപ്പം രൂക്ഷമാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇതിന്റെ ഭാഗമായാണ് മുൻകൂറായി തയ്യാറെടുപ്പുകൾ നടത്തുന്നത്. പണപ്പെരുപ്പം ഇനിയും ഉയർന്നാൽ അസംസ്കൃത വസ്തുക്കളുടെ വിലയും ഉയരും. അതിനാൽ ഉൽപ്പന്നങ്ങളുടെ അളവ് കുറക്കേണ്ടി വരും’, ബ്രിട്ടാനിയ ഇൻഡസ്ട്രീസ് മാനേജിംഗ് ഡയറക്ടർ വരുൺ ബെറി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button