Latest NewsNewsIndia

കോവിഡ് തരംഗം അവസാനിച്ചതിന് ശേഷം സിഎഎ നടപ്പാക്കും: വ്യക്തമാക്കി അമിത് ഷാ

സിഎഎ ഒരു യാഥാർഥ്യമാണ്, അതിനെതിരെ ഒന്നും ചെയ്യാനാവില്ല

കൊൽക്കത്ത: രാജ്യത്ത് കോവിഡ് തരംഗം അവസാനിച്ചതിന് ശേഷം പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമെന്ന് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബംഗാളിലെ സിലിഗുരിയിൽ നടന്ന ബിജെപി റാലിയിലാണ് അമിത് ഷാ ഇക്കാര്യം വ്യക്തമാക്കിയത്. പൗരത്വ നിയമത്തെക്കുറിച്ച് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി കിംവദന്തികൾ പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

‘ഞാനിന്ന് വടക്കൻ ബംഗാളിലെത്തി. സിഎഎ നടപ്പാക്കില്ലെന്നാണ് തൃണമൂൽ കോൺഗ്രസ് പ്രചരിപ്പിക്കുന്നത്. എന്നാൽ, കോവിഡ് തരംഗം അവസാനിച്ചാൽ സിഎഎ നടപ്പാക്കും. രാജ്യത്ത് നുഴഞ്ഞുകയറ്റം തുടരണമെന്നാണോ മമതാ ദീദി, അങ്ങ് ആഗ്രഹിക്കുന്നത്? സിഎഎ ഒരു യാഥാർഥ്യമാണ്. അതൊരു യാഥാർഥ്യമായിത്തന്നെ തുടരും. ടിഎംസിക്ക് അതിനെതിരെ ഒന്നും ചെയ്യാനാവില്ല’, അമിത് ഷാ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button