COVID 19corona positive storiesLatest NewsNewsIndia

വായുവിലെ കൊറോണ വൈറസ് മനുഷ്യരിലേക്കും ? പഠന റിപ്പോർട്ട് ഇങ്ങനെ

അടച്ചിട്ട മുറികളിലാണ് വൈറൽ ആർഎൻഎയുടെ സാന്നിധ്യം കൂടുതൽ കണ്ടെത്തിയത്

കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് പുതിയ പഠന റിപ്പോർട്ട് പുറത്ത്. ഹൈദരാബാദിലെ സെൻറർ ഫോർ സെല്ലുലാർ ആൻഡ് മോളികുലർ ബയോളജി നടത്തിയ പുതിയ പഠനപ്രകാരം സാർസ് കോവ്-2 വൈറസ് വായുവിലൂടെ വ്യാപിക്കുമെന്ന് സ്ഥിരീകരിച്ചു. ചണ്ഡീഗഡ് ഐഎംടെക്കും ഹൈദരാബാദിലെയും മൊഹാലിയിലെയും ആശുപത്രികളും ചേർന്നാണ് ഗവേഷണം നടത്തിയത്.

 

അടച്ചിട്ട മുറികളിലാണ് വൈറൽ ആർഎൻഎയുടെ സാന്നിധ്യം കൂടുതൽ കണ്ടെത്തിയത്. കോവിഡ് ബാധിച്ചവർ താമസിച്ച ആശുപത്രികൾ, ചിലവഴിച്ച മുറികൾ, കോവിഡ് രോഗികൾ ക്വാറന്റീനിൽ ഇരിക്കുന്ന വീടുകൾ എന്നിവിടങ്ങളിലെ വായു സാമ്പിളുകൾ ശേഖരിച്ച് നടത്തിയ പരിശോധനയിലാണ് വൈറസ് വ്യാപനം തെളിഞ്ഞത്.

Also Read: തണ്ണിമത്തൻ ദിവസം കഴിക്കുന്നതുകൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ!

ഒരു സ്ഥലത്തെ രോഗികളുടെ എണ്ണം വർദ്ധിക്കുന്നത് അവിടെയുള്ള വായുവിലെ വൈറസിന്റെ പോസിറ്റിവിറ്റി നിരക്ക് കൂട്ടുമെന്നും ഗവേഷണ റിപ്പോർട്ടിൽ പറയുന്നു. വൈറൽ ആർഎൻഎയുടെ സാന്നിധ്യം ആശുപത്രികളിലാണ് കൂടുതൽ കണ്ടുവരുന്നതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button