KeralaLatest News

പി.സി.ജോര്‍ജിന്റെ അറസ്റ്റ്: മുൻ ജനപ്രതിനിധി ഒളിവിൽ പോകുമെന്ന് കരുതുന്നില്ല, പോലീസിനെതിരെ അതിരൂക്ഷ വിമർശനവുമായി കോടതി

ചുമത്തിയത് പ്രോസിക്യൂഷനെ കേള്‍ക്കാതെ ജാമ്യം നല്‍കാവുന്ന കുറ്റമെന്നും ജാമ്യ ഉത്തരവിൽ പറയുന്നു.

തിരുവനന്തപുരം: വിദ്വേഷ പ്രസംഗം നടത്തിയെന്ന പേരിൽ പി.സി.ജോര്‍ജിനെ അറസ്റ്റ് ചെയ്ത നടപടിയില്‍ പൊലീസിന് വിമര്‍ശനം. അറസ്റ്റിന്റെ കാരണം വ്യക്തമാക്കാന്‍ പൊലീസിനായില്ലെന്ന് കോടതി. മുന്‍ ജനപ്രതിനിധിയായതിനാല്‍ ഒളിവില്‍ പോകുമെന്ന് വിശ്വസിക്കുന്നില്ല. ആരോഗ്യാവസ്ഥയും ജാമ്യത്തിനായി പരിഗണിക്കുന്നതായി കോ‍ടതി. ചുമത്തിയത് പ്രോസിക്യൂഷനെ കേള്‍ക്കാതെ ജാമ്യം നല്‍കാവുന്ന കുറ്റമെന്നും ജാമ്യ ഉത്തരവിൽ പറയുന്നു.

ഇത്ര ധൃതി പിടിച്ചു ജോർജിനെ അറസ്റ്റ് ചെയ്യേണ്ട ആവശ്യകത എന്തായിരുന്നു എന്നാണ് കോടതി സംശയമുന്നയിച്ചത്. ഇതോടെ, സോഷ്യൽ മീഡിയയിൽ പോലീസിനും സർക്കാരിനുമെതിരെ ഉയരുന്ന വിമർശനങ്ങൾ ഒരു പരിധിവരെ ശരിയായിരിക്കുകയാണ്. എല്ലാ ആൾക്കാരുടെയും മതപരമായ വിമർശനങ്ങളിൽ ഒരേ നിലപാട് സ്വീകരിക്കാത്ത പോലീസ് ഏകപക്ഷീയമായാണ് ജോർജിനെ അറസ്റ്റ് ചെയ്തതെന്ന് കേന്ദ്രമന്ത്രി വി മുരളീധരനും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും ആരോപിച്ചിരുന്നു.

ഒരു വിഭാഗത്തിന് നേരെ മാത്രം ആരോപണമുന്നയിച്ചാൽ കേസും സർക്കാർ നടപടിയും അറസ്റ്റും ഉണ്ടാവുന്നതിനെ ന്യായീകരിക്കാൻ ആവില്ലെന്ന് ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരിയും ചൂണ്ടിക്കാട്ടിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button