CricketLatest NewsNewsSports

ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റല്‍സ് ഇന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും

മുംബൈ: ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റല്‍സ് ഇന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും. മുംബൈയിൽ വൈകിട്ട് 7.30നാണ് മത്സരം. പ്ലേ ഓഫിലെത്താൻ പൊരുതുന്ന ഡൽഹിക്കും ഹൈദരാബാദിനും ഇനിയുള്ള മത്സരങ്ങൾ നിർണായകമാണ്. പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തുള്ള ഹൈദരാബാദിന് പത്ത് പോയിന്റും ഏഴാം സ്ഥാനത്തുള്ള ഡൽഹിക്ക് എട്ട് പോയിന്റുമാണുള്ളത്.

പൃഥ്വി ഷായും ഡേവിഡ് വാർണറും നൽകുന്ന തുടക്കമാണ് ഡൽഹിയുടെ കരുത്ത്. സീസണിൽ ഇടവിട്ട് ഫോമിലെത്തുന്ന നായകൻ റിഷഭ് പന്തിന് പിന്നാലെയെത്തുന്നവർ റൺസടിക്കുമോയെന്ന് ഉറപ്പിക്കാനാവില്ല. അക്സർ പട്ടേൽ, ഷാർദുൽ താക്കൂർ എന്നിവരുടെ ഓൾറൗണ്ട് മികവും കുൽദീപ് യാദവിന്റെ സ്പിന്നും ഇന്ന് ഏറെ നിർണായകം.

Read Also:- ദഹനസംബന്ധമായ പ്രശ്നങ്ങൾ തടയാൻ ഇനി ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം!

ഭുവനേശ്വർ കുമാർ, മാർകോ ജാൻസൻ, ഉമ്രാൻ മാലിക്ക്, ടി നടരാജൻ എന്നിവരുൾപ്പെട്ടെ പേസ് നിരയാണ് ഹൈദരാബാദിന്റെ കരുത്ത്. പരിക്കേറ്റ വാഷിംഗ്ടൺ സുന്ദർ കളിക്കുമോയെന്ന് ഉറപ്പില്ല. ബാറ്റിംഗിൽ കെയ്ൻ വില്യംസന്റെ വേഗക്കുറവ് ടീമിന് തലവേദനയാണ്. എയ്ഡൻ മാർക്രാമും നിക്കോളാസ് പുരാനും ഫോമിലെത്തിയത് ഹൈദരാബാദിന് ആശ്വാസകരമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button