KeralaCinemaMollywoodLatest NewsNewsEntertainment

‘അയ്യോ…എന്നെ കുറെ ആളുകൾ പിടിച്ചോണ്ട് പോണേ’: മഞ്ജു വാര്യരുടെ പരാതിക്ക് പിന്നാലെ ലൈവ് വീഡിയോയുമായി സനൽ കുമാർ ശശിധരൻ

പാറശാല: ‘എന്നെ ഉപദ്രവിച്ചു. എന്നെ കുറേ ആളുകൾ പിടിച്ചുകൊണ്ടു പോകാൻ നോക്കുന്നെ…’ ഞെട്ടിക്കുന്ന ലൈവ് വീഡിയോയുമായി സംവിധായകൻ സനൽ കുമാർ ശശിധരൻ. ചുറ്റിനും കുറച്ച് ആളുകൾക്കൊപ്പം കാറിൽ ഇരുന്നുകൊണ്ടാണ് സംവിധായകന്റെ വീഡിയോ. കൂടെയുള്ളവർ തന്നെ ഉപദ്രവിച്ചുവെന്നും സംവിധായകൻ പറയുന്നു. പോലീസുകാർ ആണെന്ന് പറഞ്ഞ് ഒരുകൂട്ടം ഗുണ്ടകൾ തന്നെ പിടിച്ച് കൊണ്ട് പോവുകയാണെന്ന് സംവിധായകൻ ഫേസ്‌ബുക്ക് ലൈവിലൂടെ വെളിപ്പെടുത്തി. കൂടെ സഹോദരിയുമുണ്ടെന്ന് സംവിധായകൻ പറയുന്നു. തനിക്കെതിരെ എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ അത് സംബന്ധിച്ച് പോലീസ് ഇതുവരെ തന്നെ വിളിച്ച് സംസാരിച്ചിട്ടില്ലെന്നും സംവിധായകൻ പറയുന്നു.

also Read:വിജയ് ബാബുവിനെതിരെ കുരുക്ക് മുറുകുന്നു: ഇന്റര്‍പോളിന്റെ സഹായം തേടാനൊരുങ്ങി പൊലീസ്

താൻ പറഞ്ഞ കാര്യങ്ങളിൽ ഇപ്പോഴും ഉറച്ച് നിൽക്കുകയാണെന്നും, മഞ്ജു വാര്യരുടെ ജീവനിൽ ഭീഷണി ഉണ്ടെന്നും സംവിധായകൻ പറയുന്നു. തന്നെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്താനുള്ള ശ്രമമാണെന്നും സംവിധായകൻ ആരോപിക്കുന്നു. ഈ നാട്ടിൽ നിയമവും നീതിയും ഇല്ലേയെന്നും അദ്ദേഹം ചോദിക്കുന്നു.

അതേസമയം, സനൽ കുമാറിനെതിരെ നടി മഞ്ജു വാര്യർ പരാതി നൽകിയിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ തന്നെ അപമാനിക്കുകയും പിന്തുടരുകയും ചെയ്‌തെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടിയുടെ പരാതി. എളമക്കര പൊലീസ് ആണ് കേസ് എടുത്തത്. ഭീഷണിപ്പെടുത്തൽ, ഐ ടി ആക്ട് അടക്കം ഉള്ള വകുപ്പുകൾ ചുമത്തിയാണ് എളമക്കര പൊലീസ് കേസ് എടുത്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button