KeralaLatest NewsNews

ശമ്പള വിതരണം: കെ.എസ്.ആര്‍.ടി.സി തൊഴിലാളികള്‍ പ്രഖ്യാപിച്ച പണിമുടക്ക് ഒഴിവാക്കാന്‍ ഇന്ന് ചര്‍ച്ച

തിരുവനന്തപുരം: ശമ്പള വിതരണം വൈകുന്നതില്‍ പ്രതിഷേധിച്ച് കെ.എസ്.ആര്‍.ടി.സി തൊഴിലാളികള്‍ പ്രഖ്യാപിച്ച പണിമുടക്ക് ഒഴിവാക്കാന്‍ ഇന്ന് ചര്‍ച്ച. ഇന്ന് വൈകീട്ട് മൂന്നുമണിക്ക്
ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ ചേംബറില്‍ വെച്ചാണ് ചര്‍ച്ച.

മൂന്ന് അംഗീകൃത യൂണിയനുകളെ  ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. ശമ്പള വിതരണം വൈകുന്ന സാഹചര്യത്തിൽ ഇന്ന് അർധരാത്രി മുതൽ 24 മണിക്കൂർ പണിമുടക്കുമെന്ന് പ്രതിപക്ഷ യൂണിയനുകൾ അറിയിച്ചിരുന്നു.

ചർച്ചയിൽ പങ്കെടുക്കുമെങ്കിലും, എല്ലാ മാസവും അഞ്ചാം തിയതിക്കകം ശമ്പള വിതരണം പൂർത്തിയാക്കണം എന്നതടക്കമുള്ള ആവശ്യങ്ങളിൽ വിട്ടുവീഴ്ചയ്ക്കില്ലെന്നാണ് യൂണിയനുകളുടെ നിലപാട്.

ടി.ഡി.എഫും. ബി.എം.എസും വെള്ളിയാഴ്ച സൂചനാ പണിമുടക്കിന് നോട്ടീസ് നൽകിയിട്ടുണ്ട്. ഇന്ന് രാത്രിക്കുള്ളിൽ ശമ്പളം ലഭിച്ചില്ലെങ്കിൽ പണിമുടക്കാനാണ് തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button