Latest NewsUAENewsGulf

ദുബായ് വിമാനത്താവളത്തിലെ റണ്‍വേ തിങ്കളാഴ്ച മുതല്‍ അടച്ചിടുന്നു

വിമാന യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ പുനഃക്രമീകരിച്ചു

ദുബായ്: ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഒരു റണ്‍വേ തിങ്കളാഴ്ച മുതല്‍ അടച്ചിടുന്നു. അറ്റകുറ്റ പണികള്‍ക്കായാണ് റണ്‍വേ അടച്ചിടുന്നതെന്നാണ് ദുബായ് എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. വ്യോമ ഗതാഗതത്തിന്റെ സുരക്ഷയും കാര്യക്ഷമതയും ഉറപ്പാക്കാന്‍ ലക്ഷ്യമിട്ട് ജൂണ്‍ 22 വരെ നീളുന്ന 45 ദിവസത്തെ അറ്റകുറ്റപ്പണികളാണ് റണ്‍വേയില്‍ നടത്താനൊരുങ്ങുന്നത്.

Read Also:ജീവിതശൈലീ രോഗനിര്‍ണയത്തിന് ‘ശൈലി ആപ്പ്’: ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

അവശേഷിക്കുന്ന ഒരു റണ്‍വേയിലൂടെ സര്‍വീസുകള്‍ നടക്കുമെങ്കിലും, നിരവധി വിമാന സര്‍വീസുകള്‍ പുനഃക്രമീകരിച്ചിട്ടുണ്ട്. ആഴ്ചയില്‍ ആയിരത്തിലധികം സര്‍വീസുകള്‍ പുനഃക്രമീകരിച്ചതായാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ദുബായിലെ മറ്റൊരു വിമാനത്താവളമായ ദുബായ് വേള്‍ഡ് സെന്‍ട്രലിലേക്കും ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുമാണ് സര്‍വീസുകള്‍ മാറ്റിയിരിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button