Latest NewsNewsIndiaLife StyleTravel

യാക്ക് സഫാരിയെ കുറിച്ച് കേട്ടിട്ടുണ്ടോ? യാക്ക് സഫാരിയ്ക്ക് പേരുകേട്ട സ്ഥലങ്ങളറിയാം

യാക്ക് സഫാരിക്ക് പോകുന്നതിന് മുൻപ് യാക്കിനേക്കുറിച്ച് ഒന്നറിയാം. തെക്കേ ഏഷ്യയിലും മധ്യേഷ്യയിലും കാണപ്പെടുന്ന പശുവർഗത്തിൽപ്പെട്ട ഒരിനം വളർത്തുമൃഗമാണ് യാക്ക്. ‌‌‌തണുപ്പുള്ള പ്രദേശങ്ങളിൽ മാത്രം വളരുന്ന യാക്കുകൾക്ക് ഏകദേശം 6 അടി വരെ നീളം വരും.

എരുമകളേയും പശുക്കളേയുമൊക്കെ വളർത്തുന്നത് പോലെയാണ് യാക്കുകളേയും വളർത്തുന്നത്. പാലിനും ഇറച്ചിക്കും പിന്നെ യാത്ര ചെയ്യാനുമാണ് യാക്കുകളെ ഉപയോഗിക്കുന്നത്. മരങ്ങൾ വളരെ കുറവുള്ള ടിബറ്റിലും മറ്റും യാക്കുകളുടെ ചാണകമാണ് ഇന്ധനമായി ഉപയോഗിക്കുന്നത്.

യാക്കിന്റെ മുകളില്‍ കയറി നടത്തുന്ന സവാരി ഒരു ജനപ്രിയ വിനോദമാണ്‌. ഹിമാലയൻ പർവതപ്രദേശങ്ങളില്‍ സാധാരണയായി ഇവയെ കാണപ്പെടുന്നു. അതിനാൽ, യാക്കിന്റെ പുറത്ത് കയറാൻ ഹിമാലയത്തിന്റെ താഴ് വാരത്ത് സ്ഥിതി ചെയ്യുന്ന ഏതെങ്കിലും സംസ്ഥാനത്ത് പോകണം. സിക്കിം, ജമ്മുകാശ്മീർ, ഹിമാചൽ പ്രദേശ്, ലഡാക്ക് എന്നീ സ്ഥലങ്ങളാണ് യാക്ക് സഫാരിക്ക് പേരുകേട്ട സ്ഥലങ്ങൾ.

Read Also : ബ്ലാക്ക് ഹോൾ: പുതിയ വെളിപ്പെടുത്തലുമായി നാസ

യാക്ക് സഫാരിക്ക് പേരുകേട്ട സ്ഥലമാണ് ലഡാക്ക്. ലഡാക്കിൽ എത്തുന്ന വിനോദ സഞ്ചാരികളെ ആകർഷിപ്പിക്കുന്ന ഒന്നാണ് യാക്ക് സഫാരി. ലഡാക്കിലെ സുന്ദരമായ തടകങ്ങളും പുൽമേടുകളുമൊക്കെ കണ്ടുകൊണ്ടുള്ള യാക്ക് സഫാരി മറക്കാനാവത്ത അനുഭവമാണ് സഞ്ചാരികൾക്ക് നൽകുന്നത്.

കുളുവും കുഫ്രിയുമാണ് ഹിമാചൽപ്രദേശിൽ യാക്ക്സഫാരിക്ക് പേരുകേട്ട സ്ഥലങ്ങൾ. ഹിമാചൽ പ്രദേശ് ടൂറിസം വകുപ്പ് തന്നെയാണ് ഇതിന് നേതൃത്വം നൽകുന്നത്. നവംബർ മുതൽ ഫെബ്രുവരി വരെയുള്ള സമയമാണ് യാക്ക് സഫാരിക്ക് അനുയോജ്യമായ സമയം.

സിക്കിമാണ് യാക്ക് സഫാരിക്ക് പേരുകേട്ട മറ്റൊരു സ്ഥലം. സിക്കിമില്‍ ഉടനീളം യാക് സഫാരി സാധാരണമാണ്. സോംഗോ തടാകക്കരയിലൂടെയുള്ള യാത്രയാണ് ഇക്കൂട്ടത്തില്‍ ഏറ്റവും മികച്ചത്. സിക്കിമിലേക്ക് പോകുമ്പോൾ യാക്ക് സഫാരിയുടെ കാര്യം മറന്നുപോകേണ്ട.

യാക്കുകളെ വളർത്തുന്ന ജമ്മുകാശ്മീർ യാക്ക് സഫാരിക്ക് പേരുകേട്ട സ്ഥലമാണ്.

shortlink

Related Articles

Post Your Comments


Back to top button