Latest NewsKeralaNews

റോഡിലെ ബ്ലോക്ക് തീര്‍ക്കാന്‍ പൊലീസുകാരില്ലെന്ന് ഫാത്തിമ തഹ്‌ലിയ

വല്ല വി. ഐ. പി. യും റോഡിലൂടെ കടന്ന് പോകുന്നുണ്ടെങ്കിൽ വഴി നീളെ നിൽക്കുന്ന പോലീസുകാരിൽ പകുതി പേരുണ്ടെങ്കിൽ തീർക്കാൻ പറ്റുന്നതേയുള്ളൂ ഇതൊക്കെ.

കോഴിക്കോട്: റോഡിലെ ബ്ലോക്ക് ഒഴിവാക്കാന്‍ പൊലീസ് ഇടപെടുന്നില്ലെന്ന പരാതിയുമായി എം.എസ്.എഫ് നേതാവ് ഫാത്തിമ തഹ്‌ലിയ. പെരുന്നാൾ ദിവസമായ ഇന്നലെ ഇല്ലാത്ത തിരക്കാണ് കോഴിക്കോട് നഗരത്തിലേക്കുള്ള റോഡുകളിലെന്നും കോഴിക്കോട് പലയിടത്തും നാട്ടുകര്‍ ഇടപെട്ടാണ് ബ്ലോക്ക് ഒഴിവാക്കുന്നതെന്നും തഹ്‌ലിയ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഫാത്തിമ തഹ്‌ലിയയുടെ പ്രതികരണം.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

പെരുന്നാൾ ദിവസമായ ഇന്നലെ ഇല്ലാത്ത തിരക്കാണ് ഇന്ന് കോഴിക്കോട് നഗരത്തിലേക്കുള്ള റോഡുകളിൽ. ഉച്ച മുതൽ തുടങ്ങിയ ബ്ലോക്ക് ഇപ്പോഴും തുടരുന്നു. മീഞ്ചന്തയിലും ചെറുവണ്ണൂരും നാട്ടുകാരാണ് റോഡിലെ വാഹനങ്ങൾ നിയന്ത്രിക്കുന്നത്. പൊടിക്ക് ഒരു പോലീസ്കാരനെ ചെറുവണ്ണൂരിലെ തിരക്കിനിടയിൽ കണ്ടു.

Read Also: കോവിഡ് പ്രതിരോധം: 50 വയസിന് മുകളിൽ പ്രായമുള്ളവർക്ക് രണ്ടാം ബൂസ്റ്റർ ഡോസ് ലഭ്യമാണെന്ന് സൗദി

വല്ല വി. ഐ. പി. യും റോഡിലൂടെ കടന്ന് പോകുന്നുണ്ടെങ്കിൽ വഴി നീളെ നിൽക്കുന്ന പോലീസുകാരിൽ പകുതി പേരുണ്ടെങ്കിൽ തീർക്കാൻ പറ്റുന്നതേയുള്ളൂ ഇതൊക്കെ. അനങ്ങാത്ത കെ.റെയിൽ കുറ്റിക്ക് കിട്ടുന്ന അകമ്പടിയും സുരക്ഷയും ഹാ റോഡിലുള്ള നമ്മൾ ആഗ്രഹിച്ചിട്ടെന്തു കാര്യം!

shortlink

Related Articles

Post Your Comments

Related Articles


Back to top button