Latest NewsCinemaBollywoodNewsIndiaEntertainmentMovie Gossips

ഹിന്ദി ഭാഷാ വിവാദം: നിലപാട് വ്യക്തമാക്കി സുഹാസിനി

ചെന്നൈ: ഹിന്ദി വിവാദത്തിനിടയില്‍ തന്റെ നിലപാട് വ്യക്തമാക്കി നടി സുഹാസിനി. ഹിന്ദി ഭാഷ വളരെ നല്ലതാണെന്നും അത് എല്ലാവരും പഠിക്കണമെന്നും സുഹാസിനി പറഞ്ഞു. ഹിന്ദിക്കാര്‍ നല്ലവരാണെന്നും അവരോട് സംസാരിക്കണമെങ്കില്‍ ഹിന്ദി നമ്മള്‍ പഠിക്കണമെന്നും സുഹാസിനി വ്യക്തമാക്കി. അജയ് ദേവ്ഗണും കിച്ച സുദീപും തമ്മിൽ നിലനിൽക്കുന്ന തർക്കത്തെ കുറിച്ച് സംസാരിക്കവെയാണ്, സുഹാസിനി തന്റെ അഭിപ്രായം വെളിപ്പെടുത്തിയത്.

‘അഭിനേതാക്കള്‍ക്ക് എല്ലാ ഭാഷകളും അറിഞ്ഞിരിക്കണം.ഹിന്ദി നല്ല ഭാഷയാണ്. നിങ്ങള്‍ അത് പഠിക്കണം. ഹിന്ദി സംസാരിക്കുന്നവര്‍ നല്ലവരാണ്. അവരോട് സംസാരിക്കണമെങ്കില്‍ ആ ഭാഷ പഠിക്കണം. തമിഴരും നല്ലവരാണ്. നമ്മള്‍ അവരോട് തമിഴില്‍ സംസാരിച്ചാല്‍ അവര്‍ സന്തോഷിക്കും. എല്ലാവരും തമിഴ് പറഞ്ഞാല്‍ സന്തോഷം. എല്ലാ ഭാഷകളെയും സമമായി കാണണം. കൂടുതല്‍ ഭാഷകൾ പഠിക്കുന്നത് ഏറ്റവും നല്ലതാണ്. ഫ്രഞ്ച് പഠിക്കാന്‍ ഇഷ്ടമാണ് എന്ന് കരുതി, ഫ്രഞ്ച് പഠിച്ചാല്‍ തമിഴ്‌നാട്ടുകാരി അല്ലാതായി മാറില്ല’, സുഹാസിനി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button