KeralaLatest NewsNews

എവിടെ നിന്നാണ് അക്ഷയ തൃതീയ പൊട്ടിവീണത്, പത്തു വര്‍ഷം മുന്‍പ് ഈ സ്വര്‍ണം വാങ്ങല്‍ ഭ്രാന്തില്ലായിരുന്നല്ലോ? കെ.പി ശശികല

ജ്വല്ലറിക്കാര്‍ വിരിച്ച വലയില്‍ ജനങ്ങള്‍ വീണു, അക്ഷയ ത്രിതീയ ദിനത്തില്‍ സ്വര്‍ണം വാങ്ങല്‍ ഇല്ല, ആചാരങ്ങള്‍ വളച്ചൊടിക്കരുത്

തിരുവനന്തപുരം: അക്ഷയ തൃതീയ ദിനം സ്വര്‍ണക്കടകള്‍ ആഘോഷമാക്കുന്നതിനെതിരെ ഹിന്ദു ഐക്യവേദി അധ്യക്ഷ കെ.പി ശശികല ടീച്ചര്‍. അക്ഷയ തൃതീയയ്ക്ക് പ്രചാരം നല്‍കുന്നതിലൂടെ കള്ളക്കടത്തിന് പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് അവര്‍ ചൂണ്ടിക്കാട്ടി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അവര്‍ അക്ഷയ ത്രിതീയയ്ക്ക് സ്വര്‍ണം വാങ്ങുന്നതിനെതിരെ രംഗത്ത് വന്നത്.

Read Also:പ്രളയകാലത്ത് ആളുകള്‍ക്ക് ബോട്ടില്‍ കയറാന്‍ ചുമല്‍ ചവിട്ട് പടിയാക്കി മാറ്റിയ ഹീറോ അറസ്റ്റില്‍

‘എവിടെ നിന്നാണീ അക്ഷയ തൃതീയ പൊട്ടിവീണത്. ഒരു പത്തു വര്‍ഷം മുന്‍പ് ഈ സ്വര്‍ണം വാങ്ങല്‍ ഭ്രാന്തില്ലായിരുന്നല്ലോ ? അതിനു മുന്‍പ് അക്ഷയ തൃതീയയെ പറ്റി അറിയാവുന്നവര്‍ക്ക് അത് ദാനം കൊടുക്കാനുള്ള പുണ്യദിനം മാത്രമായിരുന്നു’- ഫേസ്ബുക്ക് പോസ്റ്റില്‍ അവര്‍ ചൂണ്ടിക്കാട്ടി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം…

‘കളളക്കടത്ത് പ്രേരിപ്പിക്കുന്നത് നമ്മളാണ്. എവിടെ നിന്നാണീ അക്ഷയ തൃതീയ പൊട്ടിവീണത്. ഒരു പത്തു വര്‍ഷം മുന്‍പ് ഈ സ്വര്‍ണം വാങ്ങല്‍ ഭ്രാന്തില്ലായിരുന്നല്ലോ? അതിനു മുന്‍പ് അക്ഷയ തൃതീയയെ പറ്റി അറിയാവുന്നവര്‍ക്ക് അത് ദാനം കൊടുക്കാനുള്ള പുണ്യദിനം മാത്രമായിരുന്നു. ജ്വല്ലറിക്കാര്‍ വിരിച്ച വലയില്‍ എത്ര സുഖമായി നാം പോയി വീണു കൊടുത്തു! വാണിജ്യം ഉത്തേജിപ്പിക്കുന്നത് ഒരു തെറ്റല്ല. പക്ഷേ, അതിന് ആചാരങ്ങളെ വളച്ചൊടിക്കണോ? ഏതെങ്കിലും പാവപ്പെട്ട കുട്ടിയ്ക്കുവേണ്ടി ഒരു സ്വര്‍ണ്ണനിധി ശേഖരിക്കാമായിരുന്നല്ലോ? ഓരോ ക്ഷേത്രത്തിലും ഒന്നോ രണ്ടോ പവനുള്ള ധനം സമാഹരിച്ച് ആ നാട്ടിലെ ഏറ്റവും അര്‍ഹയായ ഒരു പെണ്‍കട്ടിക്ക് നല്‍കാമായിരുന്നു’.

‘അക്ഷയ ദിനത്തില്‍ മാത്രംദിവസം ജ്വല്ലറിക്കാര്‍ വാരിക്കൂട്ടിയത് 4720×1000 x 4000 =18,880,000,000 രൂപ. അതായത്, 1888 കോടി. കുളപ്പുള്ളിയിലെ ഗൗരി മോള്‍ക്ക് ജീവിക്കാന്‍ വേണ്ടത് 17 കോടി .
അങ്ങനെ എതയോ കുട്ടികള്‍. ആ കുഞ്ഞുമക്കളെ ജീവിപ്പിക്കാന്‍ അതീന്ന് ഒരു പത്തു കോടിയെങ്കിലും ചിലവഴിച്ചിരുന്നെങ്കിലോ?’ അവര്‍ ചോദിച്ചു.

‘മാറ്റം സമൂഹത്തില്‍ തനിയെ വരില്ല. നാം ഓരോരുത്തരും അതിനായി ശ്രമിക്കണം. ഒറ്റയടിക്ക് എല്ലാം ഇല്ലാതാക്കാന്‍ പറ്റിയെന്നു വരില്ല. പക്ഷേ അക്ഷയ തൃതീയ നാള്‍ ദാനം കൊടുക്കാന്‍ നല്ലതു ചെയ്യാന്‍ കൂടിയുള്ള അവസരമാക്കി മാറ്റാം. ക്ഷേത്രങ്ങളും സംഘടനകളും ഒക്കെ ആ വഴിക്ക് ശ്രമമാരംഭിച്ചാല്‍ നമുക്ക് ആ മാറ്റം പെട്ടെന്നു തന്നെ വരുത്താം. ഈ വിഷയത്തില്‍ സമുദായ സംഘടനകള്‍ ആത്മാര്‍ത്ഥമായി ഇടപെട്ടേ മതിയാകൂ. കെട്ടുകല്യാണവും തിരണ്ടു കല്യാണവുമടക്കമുള്ള ധൂര്‍ത്തുകള്‍ക്കെതിരെ ശക്തമായി പ്രതികരിച്ച സാമുദായികാചാര്യന്മാരെ മറന്ന് നമുക്ക് മുന്നോട്ടു പോകാന്‍ കഴിയുമോ?’ കെ.പി ശശികല ചോദിക്കുന്നു.

 

shortlink

Post Your Comments


Back to top button