ThiruvananthapuramKeralaNattuvarthaLatest NewsNews

‘എന്തുകൊണ്ടാണ് ഒരു ഡോക്ടറെ മത്സരിപ്പിക്കുന്നത്? ഒരു സജീവ പ്രവർത്തകനെയല്ലേ മത്സരിപ്പിക്കേണ്ടത്’: എൽഡിഎഫിനെതിരെ സുധാകരൻ

ഉപതെരഞ്ഞെടുപ്പിൽ തോറ്റാൽ സിൽവർ ലൈൻ ഉപേക്ഷിക്കാനുള്ള നട്ടെല്ല് പിണറായി വിജയൻ കാണിക്കണം

തിരുവനന്തപുരം: തൃക്കാക്കര മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്ഥാനാർത്ഥി നിർണ്ണയത്തിനെതിരെ രൂക്ഷവിമർശനവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ രംഗത്ത് . എന്തുകൊണ്ടാണ് ഒരു ഡോക്ടറെ മത്സരിപ്പിക്കുന്നതെന്നും ഒരു സജീവ രാഷ്ട്രീയ പ്രവർത്തകനെയല്ലേ മത്സരിപ്പിക്കേണ്ടതെന്നും സുധാകരൻ ചോദിച്ചു. സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് സിപിഎമ്മിനുള്ളിൽ അമർഷമുണ്ടെന്നും ഇത് യുഡിഎഫ് സ്ഥാനാർത്ഥിക്ക് ഗുണം ചെയ്യുമെന്നും സുധാകരൻ വ്യക്തമാക്കി.

ഉപതെരഞ്ഞെടുപ്പിൽ തോറ്റാൽ സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കാൻ തയ്യാറാകുമോയെന്ന് സുധാകരൻ ചോദിച്ചു. തോറ്റാൽ പദ്ധതി ഉപേക്ഷിക്കാനുള്ള നട്ടെല്ല് മുഖ്യമന്ത്രി പിണറായി വിജയൻ കാണിക്കണമെന്നും തന്റെ വെല്ലുവിളി ഏറ്റെടുക്കാൻ മുഖ്യമന്ത്രിക്ക് ബാധ്യതയുണ്ടെന്നും സുധാകരൻ പറഞ്ഞു. കെവി തോമസ് അടഞ്ഞ അധ്യായമാണെന്നും കെവി പ്രചാരണത്തിന് തോമസ് ഇറങ്ങിയാൽ ഒന്നും സംഭവിക്കില്ലെന്നും സുധാകരൻ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button